കര്‍ക്കിടക കഞ്ഞി ഫെസ്റ്റ്: ജില്ലാതല ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു

കാസര്‍കോട്; ആരോഗ്യത്തോടൊപ്പം രുചിയും വിളമ്പുന്ന കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള 'അമൃതം കര്‍ക്കിടകം' കര്‍ക്കിടക കഞ്ഞി ഫെസ്റ്റിന്റെ ജില്ലാ തല ഉദ്ഘാടനം തുറമുഖം പുരാവസ്തു പുരാരേഖ മ്യുസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. കര്‍ക്കിടക കഞ്ഞി കുടിക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണമാണ് ഉറപ്പുവരുത്തുന്നതെന്നും ജനങ്ങളെ ബോധവത്ക്കരിക്കാന്‍ ഇത്തരം ഫെസ്റ്റുകള്‍ സഹായകരമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു. നല്ല ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷണശൈലി കൊണ്ടുള്ള രോഗങ്ങള്‍ ചെറുക്കാനും കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് സഹായകരമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി […]

കാസര്‍കോട്; ആരോഗ്യത്തോടൊപ്പം രുചിയും വിളമ്പുന്ന കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള 'അമൃതം കര്‍ക്കിടകം' കര്‍ക്കിടക കഞ്ഞി ഫെസ്റ്റിന്റെ ജില്ലാ തല ഉദ്ഘാടനം തുറമുഖം പുരാവസ്തു പുരാരേഖ മ്യുസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. കര്‍ക്കിടക കഞ്ഞി കുടിക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണമാണ് ഉറപ്പുവരുത്തുന്നതെന്നും ജനങ്ങളെ ബോധവത്ക്കരിക്കാന്‍ ഇത്തരം ഫെസ്റ്റുകള്‍ സഹായകരമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു. നല്ല ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷണശൈലി കൊണ്ടുള്ള രോഗങ്ങള്‍ ചെറുക്കാനും കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് സഹായകരമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ മുഖ്യാതിഥിയായി.
കാസര്‍കോട് കലക്ടറേറ്റ് പരിസരത്ത് ഓഗസ്റ്റ് 4 വരെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ശരീരത്തിന്റെ് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും വിഷാംശം ഇല്ലാതാക്കുന്നതിനും സഹായകമാകുന്ന കര്‍ക്കിടക കഞ്ഞിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആറാം തവണയാണ് കാസര്‍കോട് കുടുംബശ്രീ ജില്ലാ മിഷന്‍ കര്‍ക്കിടകകഞ്ഞി ഫെസ്റ്റിവല്‍ നടത്തുന്നത്. ഇലക്കറികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൈക്രോ ഗ്രീന്‍ കൃഷിരീതിയിലൂടെ വികസിപ്പിച്ചെടുത്ത ഇലകളാണ് ഇത്തവണ കര്‍ക്കിടക കഞ്ഞിഫെസ്റ്റില്‍ വിളമ്പുന്ന പ്രധാനപ്പെട്ട ഒരു വിഭവം.
ആയുര്‍വ്വേദ വിധി പ്രകാരം തയാറാക്കുന്ന ഔഷധക്കഞ്ഞി അഥവാ മരുന്ന് കഞ്ഞി, ഞവര കഞ്ഞി, ഉലുവ കഞ്ഞി, ജീരക കഞ്ഞി, പാല്‍ക്കഞ്ഞി, നെയ്യ് കഞ്ഞി എന്നിവയുടെ കൂടെ പത്തില കൂട്ടിന്റെ കറിയും നെല്ലിക്ക ചമ്മന്തിയും ഉണ്ടാകും. ഒപ്പം മധുരമേറിയ മുളയരി പായസം, നവരത്ന പായസം, സേമിയ പായസം, റാഗി കുറുക്ക്, ഔഷധ കാപ്പിയും ലഭ്യമാണ്. കര്‍ക്കിടക കഞ്ഞി ഉച്ചയ്ക്ക് 12.30 മണിമുതല്‍ ലഭ്യമാവും. 50 മുതല്‍ 60 രൂപയാണ് പൊതുജനങ്ങള്‍ക്കുള്ള വില. നവരത്ന പായസത്തിന് 40 രൂപയും, മുളയരി പായസത്തിനും റാഗി കുറുക്കിനും 30 രൂപയും, സേമിയ പായസത്തിന് 20 രൂപയുമാണ് വില. ഇതിനുപുറമേ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേളയും ഫെസ്റ്റിലുണ്ട്.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, എ.ഡി.എം കെ. നവീന്‍ ബാബു, ഡി.എഫ്.ഒ പി. ധനീഷ് കുമാര്‍, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍, കുടുംബശ്രീ എ.ഡി.എം.സി സി.എച്ച്. ഇക്ബാല്‍, ജില്ലാ പ്രോഗ്രാം-മാര്‍ക്കറ്റിംഗ് മാനേജര്‍ തതിലേഷ് തമ്പാന്‍ എന്നിവര്‍ ഫെസ്റ്റിന്റെ ഭാഗമായി.

Related Articles
Next Story
Share it