കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കുടുംബശ്രീ കോവിഡ് സ്‌പെഷ്യല്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റിന്റെ ജില്ലാതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണം-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ വിദ്യാനഗറിലെ ജില്ലാ പഞ്ചായത്ത് കാന്റീനില്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള, ഗീതാകൃഷ്ണന്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, ജില്ലാ ആയുര്‍വേദ ആസ്പത്രി […]

കാസര്‍കോട്: കുടുംബശ്രീ കോവിഡ് സ്‌പെഷ്യല്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റിന്റെ ജില്ലാതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണം-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ വിദ്യാനഗറിലെ ജില്ലാ പഞ്ചായത്ത് കാന്റീനില്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള, ഗീതാകൃഷ്ണന്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, ജില്ലാ ആയുര്‍വേദ ആസ്പത്രി സൂപ്രണ്ട് ഡോ. ഇന്ദു ദിലീപ്, മുന്‍ എം.പി പി.കരുണാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുടുംബശ്രീയുടെ കീഴിലുള്ള ജില്ലയിലെ ജനകീയ ഹോട്ടലുകളില്‍ ഇനി കര്‍ക്കിടക കഞ്ഞി ലഭിക്കും. ഈ മാസം പ്രതിരോധശേഷി കുറയുന്ന കാലമെന്നതിനു പുറമേ, കോവിഡ് കാലം കൂടിയായതോടെ പ്രതിരോധം വര്‍ധിപ്പിക്കാനാണ് ഔഷധ കഞ്ഞി നല്‍കുന്നത്. വിവിധ തരം കര്‍ക്കിടക കഞ്ഞികളായ ഔഷധ കഞ്ഞി, ഉലുവ കഞ്ഞി, ജീരക കഞ്ഞി, പയറ് കഞ്ഞി, പാല്‍ കഞ്ഞി, നെയ് കഞ്ഞി എന്നിവ നല്‍കുവാനാണ് നിര്‍ദേശം. കഞ്ഞിയോടൊപ്പം പത്തില തോരന്‍, എരിശ്ശേരി, പുഴുക്ക്, നെല്ലിക്ക ചമ്മന്തി, പച്ചടി, പത്തില സ്റ്റു എന്നിവയും നല്‍കും. ആഗസ്ത് 16 വരെയാണ് കഞ്ഞി ലഭിക്കുക.

Related Articles
Next Story
Share it