കര്‍ക്കിടകവാവ്: പിതൃസ്മരണയില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി
കാസര്‍കോട്: കര്‍ക്കിടകവാവ് ദിനമായ ഇന്ന് പിതൃസ്മരണയില്‍ ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി. സംസ്ഥാനമൊട്ടുക്കും ബലിതര്‍പ്പണചടങ്ങുകള്‍ക്കായി നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. തൃക്കണ്ണാട് ത്രയംബേകശ്വര ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്താന്‍ കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ നിന്നായി നിരവധി പേരാണ് എത്തിയത്. കോവിഡ് പ്രതിസന്ധിക്കുശേഷം ഇതാദ്യമായാണ് ഇത്രയും വിശ്വാസികള്‍ ചടങ്ങിനെത്തുന്നത്. കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിനത്തിലാണ് ബലിതര്‍പ്പണചടങ്ങുകള്‍ നടത്താറുള്ളത്. കര്‍ക്കിടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ബലി ഇടുന്നത് കാക്ക സ്വീകരിച്ചാല്‍ പിതൃക്കള്‍ക്ക് മോക്ഷം ലഭിച്ചെന്നും പിതൃക്കള്‍ സന്തുഷ്ടരായെന്നുമാണ് […]

കാസര്‍കോട്: കര്‍ക്കിടകവാവ് ദിനമായ ഇന്ന് പിതൃസ്മരണയില്‍ ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി. സംസ്ഥാനമൊട്ടുക്കും ബലിതര്‍പ്പണചടങ്ങുകള്‍ക്കായി നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. തൃക്കണ്ണാട് ത്രയംബേകശ്വര ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്താന്‍ കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ നിന്നായി നിരവധി പേരാണ് എത്തിയത്. കോവിഡ് പ്രതിസന്ധിക്കുശേഷം ഇതാദ്യമായാണ് ഇത്രയും വിശ്വാസികള്‍ ചടങ്ങിനെത്തുന്നത്. കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിനത്തിലാണ് ബലിതര്‍പ്പണചടങ്ങുകള്‍ നടത്താറുള്ളത്. കര്‍ക്കിടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ബലി ഇടുന്നത് കാക്ക സ്വീകരിച്ചാല്‍ പിതൃക്കള്‍ക്ക് മോക്ഷം ലഭിച്ചെന്നും പിതൃക്കള്‍ സന്തുഷ്ടരായെന്നുമാണ് പറയപ്പെടുന്നത്. പിതൃക്കള്‍ ബലിക്കാക്കകളായി വരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ഹിന്ദുവിശ്വാസ പ്രകാരം കുടുംബത്തിലെ ഒരു വ്യക്തി മരിച്ചാല്‍ അദ്ദേഹത്തിന്റെ ആത്മാവിന് മോക്ഷം ലഭിക്കുന്നതിന് വേണ്ടിയാണ് ബലി തര്‍പ്പണം നടത്തുന്നത്. കര്‍ക്കിടക മാസത്തില്‍ ചെയ്യുന്ന ബലിതര്‍പ്പണം ഇരട്ടിഫലം നല്‍കുമെന്നും കരുതുന്നു.