മുഹൂര്‍ത്തത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് വരന്‍ ഓഡിറ്റോറിയത്തില്‍ നിന്ന് മുങ്ങി; പിന്നാലെ ബന്ധുക്കളും ഓടിരക്ഷപ്പെട്ടു

കര്‍ക്കല: വിവാഹ ചടങ്ങിനിടെ വരന്‍ ഓഡിറ്റോറിയത്തില്‍ നിന്ന് മുങ്ങി. കര്‍ണാടക ഉഡുപ്പിയിലെ കാര്‍ക്കലയിലാണ് സംഭവം. കാര്‍ക്കലയിലെ ശ്രീനിവാസ് ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്ച നടന്ന വിവാഹചടങ്ങിനിടെയാണ് വരന്‍ മുങ്ങിയത്. കാര്‍ക്കലയിലെ പെണ്‍കുട്ടിയുടെ വിവാഹം ഇതോടെ മുടങ്ങി. കല്യാണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയ ശേഷമാണ് വരന്‍ മുങ്ങിയതെന്ന് പറയപ്പെടുന്നു. ഡിസംബര്‍ ഒമ്പതിന് കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം വരന്‍ ഹാളില്‍ എത്തിയിരുന്നു. വിവാഹത്തിന് തലേന്ന് നടന്ന ആചാരങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. വ്യാഴാഴ്ച രാവിലെ വിവാഹ ഹാളില്‍ എത്തിയ വരന്‍ പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു. പിന്നാലെ […]

കര്‍ക്കല: വിവാഹ ചടങ്ങിനിടെ വരന്‍ ഓഡിറ്റോറിയത്തില്‍ നിന്ന് മുങ്ങി. കര്‍ണാടക ഉഡുപ്പിയിലെ കാര്‍ക്കലയിലാണ് സംഭവം. കാര്‍ക്കലയിലെ ശ്രീനിവാസ് ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്ച നടന്ന വിവാഹചടങ്ങിനിടെയാണ് വരന്‍ മുങ്ങിയത്. കാര്‍ക്കലയിലെ പെണ്‍കുട്ടിയുടെ വിവാഹം ഇതോടെ മുടങ്ങി.

കല്യാണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയ ശേഷമാണ് വരന്‍ മുങ്ങിയതെന്ന് പറയപ്പെടുന്നു. ഡിസംബര്‍ ഒമ്പതിന് കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം വരന്‍ ഹാളില്‍ എത്തിയിരുന്നു. വിവാഹത്തിന് തലേന്ന് നടന്ന ആചാരങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. വ്യാഴാഴ്ച രാവിലെ വിവാഹ ഹാളില്‍ എത്തിയ വരന്‍ പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു.

പിന്നാലെ ഇയാളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഓടിരക്ഷപ്പെട്ടതായി പറയപ്പെടുന്നു. സംഭവത്തിന്റെ കാരണങ്ങളും അദ്ദേഹം എവിടെയാണെന്നതും ഇതുവരെ വ്യക്തമല്ല. കാര്‍ക്കല സ്വദേശിയായ പെണ്‍കുട്ടി ബെംഗളൂരുവിലെ ബെന്നര്‍ഗട്ടയിലാണ് താമസിച്ചിരുന്നത്. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തിരുന്ന വരന്‍ അമേരിക്കയിലും ജോലി ചെയ്തിരുന്നു. എംബിബിഎസും എംഡിയും ചെയ്തയാളാണ് പെണ്‍കുട്ടി.

Related Articles
Next Story
Share it