കാസര്‍കോട്: എം.ജി റോഡിലെ ഫാഷന്‍സ്റ്റോര്‍ ഉടമ ഫോര്‍ട്ട് റോഡിലെ കരിപ്പൊടി മുഹമ്മദ് (73) അന്തരിച്ചു. ഫോര്‍ട്ട് റോഡ് വാര്‍ഡ് മുസ്ലിംലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയും ശിഹാബ് തങ്ങള്‍ സാംസ്കാരിക കേന്ദ്രത്തിന്റെ മുഖ്യ രക്ഷാധികാരിയുമാണ്.
ഭാര്യ: സി.എന്‍ ഫാത്തിമ ചെര്‍ക്കള. മക്കള്‍: നൗഷാദ് കരിപ്പൊടി (മൈ കിച്ചന്/കിച്ചന് മാര്‍ട്ട്), ഹസീന കെ.എം, ജസീല കെ.എം (ജസാഷ് ഡിസൈന്‍ കാസര്‍കോട്), നസീബ കെ.എം, ശംസീറ കെ.എം. മരുമക്കള്‍: കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍ ഹസീന നൗഷാദ്, അബൂബക്കര്‍ എം.എ, റിയാസ് അലി തെരുവത്ത്, ഷബീര്‍ സി.എല്‍ പരവനടുക്കം, ശാക്കിര്‍ കാപ്പി (ഖത്തര്‍). സഹോദരങ്ങള്‍: കരിപ്പൊടി അബ്ദുല്ലക്കുഞ്ഞി (സണ്‍ഷൈന്‍), റഷീദ് കരിപ്പൊടി (കുവൈത്ത്).