സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം മറികടന്ന് ജില്ലയില്‍ മത്സരം; കരീം ചന്തേര എന്‍.സി.പി പ്രസിഡണ്ട്

കാഞ്ഞങ്ങാട്: എന്‍.സി.പി ജില്ലാ പ്രസിഡണ്ടിനെ സമവായത്തിലൂടെ കണ്ടെത്തണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം മറികടന്ന് ജില്ലാ ജനറല്‍ ബോഡി യോഗത്തില്‍ മത്സരം. നിലവിലെ പ്രസിഡണ്ട് രവി കുളങ്ങരയുടെ പാനലിനെതിരെ മറ്റൊരു പാനലുണ്ടാക്കിയാണ് സംസ്ഥാന നര്‍ദേശം അട്ടിമറിച്ച് കരീം ചന്തേര പ്രസിഡണ്ടായത്. സമ്മേളന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുള്ള സമയം വന്നപ്പോഴാണ് പൊടുന്നനെ പാനലുണ്ടാക്കി തിരഞ്ഞെടുപ്പിനു കളമൊരുക്കിയത്. രവി കുളങ്ങരയുടെ നേതൃത്വത്തിലുള്ള പാനലും കരീം ചന്തേരയുടെ പാനലുമാണ് വന്നത്. ഒടുവില്‍ വോട്ടിനിട്ടപ്പോള്‍ കരീം വിജയിച്ച് പ്രസിഡണ്ടായി. രവി […]

കാഞ്ഞങ്ങാട്: എന്‍.സി.പി ജില്ലാ പ്രസിഡണ്ടിനെ സമവായത്തിലൂടെ കണ്ടെത്തണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം മറികടന്ന് ജില്ലാ ജനറല്‍ ബോഡി യോഗത്തില്‍ മത്സരം. നിലവിലെ പ്രസിഡണ്ട് രവി കുളങ്ങരയുടെ പാനലിനെതിരെ മറ്റൊരു പാനലുണ്ടാക്കിയാണ് സംസ്ഥാന നര്‍ദേശം അട്ടിമറിച്ച് കരീം ചന്തേര പ്രസിഡണ്ടായത്. സമ്മേളന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുള്ള സമയം വന്നപ്പോഴാണ് പൊടുന്നനെ പാനലുണ്ടാക്കി തിരഞ്ഞെടുപ്പിനു കളമൊരുക്കിയത്. രവി കുളങ്ങരയുടെ നേതൃത്വത്തിലുള്ള പാനലും കരീം ചന്തേരയുടെ പാനലുമാണ് വന്നത്. ഒടുവില്‍ വോട്ടിനിട്ടപ്പോള്‍ കരീം വിജയിച്ച് പ്രസിഡണ്ടായി. രവി കുളങ്ങരയെ അനുകൂലിക്കുന്ന ചില നേതാക്കള്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വരുമെന്നുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംസ്ഥാന നേതൃത്വം നിര്‍ദേശം എല്ലാവരും പാലിക്കുമെന്ന് വിശ്വസിച്ചു മുന്നോട്ടു നീങ്ങുകയായിരുന്നു. ഇതാണ് രവിക്ക് തിരിച്ചടിയായത്. വോട്ടെടുപ്പിലൂടെ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തതോടെ പാര്‍ട്ടിയില്‍ രണ്ടു ചേരികള്‍ ഉടലെടുത്തതായാണ് സൂചന.

Related Articles
Next Story
Share it