സിംഗപ്പൂരില്‍ നടക്കുന്ന കരാട്ടെ ചാമ്പ്യന്‍ഷിപ്പ്: ദേശീയ ടീമില്‍ ഇടം നേടി ജില്ലയില്‍ നിന്നുള്ള 3 പേര്‍

കാസര്‍കോട്: ഓള്‍ ഇന്ത്യ ഷിട്ടോറിയു കരാട്ടെ ഫെഡറേഷന്‍ മൈസൂര്‍ കോടവ സമാജം ഓഡിറ്റോറിയത്തില്‍ നടത്തിയദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വുമണ്‍ കാത്ത യില്‍ സ്വര്‍ണ്ണം നേടി നവംബറില്‍ സിംഗപ്പൂരില്‍ നടക്കുന്ന ഏഷ്യ-പസഫിക് ഷിട്ടോറിയു കരാട്ടെ ചാമ്പ്യന്‍ഷിപ്പിലേക്ക് മത്സരിക്കാനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി നീലേശ്വരം സെയ്‌ടോ കാന്‍ ചാമ്പ്യന്‍സ് കരാട്ടെ അക്കാദമിയുടെ താരങ്ങളായ സ്മൃതി കെ. ഷാജു, ആദിത്യ ദാമോദരന്‍, അക്ഷത വി. എന്നിവര്‍.സീനിയര്‍ വുമണ്‍ വ്യക്തിഗത കുമിറ്റെയില്‍ സ്വര്‍ണ്ണം നേടി സ്മൃതി ഇരട്ട സ്വര്‍ണ്ണത്തിന് അര്‍ഹയായി. […]

കാസര്‍കോട്: ഓള്‍ ഇന്ത്യ ഷിട്ടോറിയു കരാട്ടെ ഫെഡറേഷന്‍ മൈസൂര്‍ കോടവ സമാജം ഓഡിറ്റോറിയത്തില്‍ നടത്തിയദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വുമണ്‍ കാത്ത യില്‍ സ്വര്‍ണ്ണം നേടി നവംബറില്‍ സിംഗപ്പൂരില്‍ നടക്കുന്ന ഏഷ്യ-പസഫിക് ഷിട്ടോറിയു കരാട്ടെ ചാമ്പ്യന്‍ഷിപ്പിലേക്ക് മത്സരിക്കാനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി നീലേശ്വരം സെയ്‌ടോ കാന്‍ ചാമ്പ്യന്‍സ് കരാട്ടെ അക്കാദമിയുടെ താരങ്ങളായ സ്മൃതി കെ. ഷാജു, ആദിത്യ ദാമോദരന്‍, അക്ഷത വി. എന്നിവര്‍.
സീനിയര്‍ വുമണ്‍ വ്യക്തിഗത കുമിറ്റെയില്‍ സ്വര്‍ണ്ണം നേടി സ്മൃതി ഇരട്ട സ്വര്‍ണ്ണത്തിന് അര്‍ഹയായി. ഇന്റര്‍നാഷണല്‍ ട്രെയിനറും ഏഷ്യന്‍ ചീഫ് കോച്ചും ഏഷ്യന്‍ കരാട്ടെ ഫെഡറേഷന്റെ ജഡ്ജുമായ കോഷി ഷാജു മാധവന്റെ ശിക്ഷണത്തിലാണ് ടീം വിജയം നേടിയത്. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയില്‍ നടന്ന ലോക ഷിട്ടോറിയു കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സ്മൃതി ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയിരുന്നു. നല്ലൊമ്പുഴയിലെ ഷാജു മാധവന്റെയും സിന്ധുവിന്റെയും മകളാണ് സ്മൃതി. വെള്ളൂരിലെ ദാമോദരന്‍-സൂചിത്ര ദമ്പതികളുടെ മകളാണ് ആദിത്യ.
2000ത്തില്‍ കരാട്ടെ ഇന്ത്യ ഓര്‍ഗനൈസേഷന്റെ ദേശീയ മത്സരത്തില്‍ വെങ്കലം നേടിയിരുന്നു. കടുമേനിയിലെ വടക്കേവീട്ടില്‍ ശശിധരന്‍-ഷൈലജ ദമ്പതികളുടെ മകളാണ് അക്ഷത.

Related Articles
Next Story
Share it