കരളിന്റെ കഷണമായ ആഷിഖ് റസൂല്‍
'യാ നബി സലാം അലൈക്കുംയാ റസൂല്‍ സലാം അലൈക്കുംയാ ഹബീബ് സലാം അലൈക്കുംസ്വലവാത്തുള്ള അലൈക്കും…'റബീഉല്‍ അവ്വല്‍ 12 ലോകൈക ഗുരു മുഹമ്മദ് മുസ്തഫയുടെ (മുഹമ്മദ് നബി(സ)യുടെ) ജന്മദിനമാണ്. 571 ഏപ്രിലില്‍ (റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച പാതിരാവില്‍)മക്കാ മണലാരണ്യത്തെ പുളകം ചാര്‍ത്തി കൊണ്ട് ഭൂജാതനായി. ആമിന ഉമ്മക്കും അബ്ദുല്ല ബാപ്പാക്കും കാരുണ്യത്തിന്റെ വിളക്കായ് അല്ലാഹുവിന്റെ ദൂതരായി നബി(സ)ജനിച്ചു. മുഹമ്മദ് നബി(സ)ക്ക് പ്രവാചകത്വം ലഭിക്കുന്ന കാലത്ത് മക്കാ നാട്ടില്‍ കൊള്ളയും കൊലയും അരാചകത്വവും നടന്നിരുന്നു. നിര്‍ലജ്ജവുമായ ചെയ്തികള്‍ സര്‍വ്വവ്യാപിയായിരുന്നു. […]

'യാ നബി സലാം അലൈക്കും
യാ റസൂല്‍ സലാം അലൈക്കും
യാ ഹബീബ് സലാം അലൈക്കും
സ്വലവാത്തുള്ള അലൈക്കും…'
റബീഉല്‍ അവ്വല്‍ 12 ലോകൈക ഗുരു മുഹമ്മദ് മുസ്തഫയുടെ (മുഹമ്മദ് നബി(സ)യുടെ) ജന്മദിനമാണ്. 571 ഏപ്രിലില്‍ (റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച പാതിരാവില്‍)മക്കാ മണലാരണ്യത്തെ പുളകം ചാര്‍ത്തി കൊണ്ട് ഭൂജാതനായി. ആമിന ഉമ്മക്കും അബ്ദുല്ല ബാപ്പാക്കും കാരുണ്യത്തിന്റെ വിളക്കായ് അല്ലാഹുവിന്റെ ദൂതരായി നബി(സ)ജനിച്ചു. മുഹമ്മദ് നബി(സ)ക്ക് പ്രവാചകത്വം ലഭിക്കുന്ന കാലത്ത് മക്കാ നാട്ടില്‍ കൊള്ളയും കൊലയും അരാചകത്വവും നടന്നിരുന്നു. നിര്‍ലജ്ജവുമായ ചെയ്തികള്‍ സര്‍വ്വവ്യാപിയായിരുന്നു. കള്ളും വ്യഭിചാരവും ബഹുദൈവാരാധനയും നടമാടിയ കാലം.
പെണ്‍കുഞ്ഞ് ജനിച്ചാല്‍ ജീവനോടെ കുഴിച്ച് മൂടപ്പെട്ടിരുന്ന കാലമായിരുന്നു അന്ന്. അതൊരു അപമാനമായിട്ടായിരുന്നു ചിലര്‍ കരുതിയിരുന്നത്. നീചപ്രവര്‍ത്തികളില്‍ നിന്നും മാറി നിന്ന് താന്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനായി സമയങ്ങള്‍ ചെലവഴിക്കുന്നതിന് വേണ്ടി നബി(സ)യെ നിയോഗിച്ചു. അല്ലാഹുവിന്റെ ദൂതരായി വന്ന മുഹമ്മദ് നബി(സ) എല്ലാ ദുര്‍വൃത്തികളിലുമേര്‍പ്പെട്ടവരെ നേരിന്റെ, സത്യത്തിന്റെ പാതയിലേക്ക് വരാന്‍ കല്‍പ്പിക്കുകയായിരുന്നു. വിഗ്രഹാരാധനകളില്‍ നിന്നും അകന്ന് നില്‍ക്കാനും ഏകദൈവമായ അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും നിര്‍ദ്ദേശിച്ചു. മക്കയുടെ അടുത്തുള്ള ഹീറാഗുഹയില്‍ ചെന്നിരുന്ന് പ്രാര്‍ത്ഥകളും ആരാധനയിലുമായി ദിവസങ്ങളോളം അവിടെത്തന്നെ ഇരിക്കുമായിരുന്നു.
ഇസ്ലാം മത വിശ്വാസത്തിലെ അന്ത്യപ്രവാചകനായി മുഹമ്മദ് നബി(സ) എ.ഡി ഏഴാം നൂറ്റാണ്ടില്‍ അറേബ്യന്‍ മണലാരണ്യത്തില്‍ ഏകീകൃതഭരണ കൂടം രൂപീകരിച്ച നേതാവായിരുന്നു. മതനേതാവ് പോലെത്തന്നെ ഒരു രാഷ്ട്രത്തിന്റേയും സൈന്യത്തിന്റേയും നേതാവും ന്യായാധിപനായും മുഹമ്മദ് നബി(സ) പ്രവര്‍ത്തിച്ചു. ആദം നബി, മൂസാ നബി, ഇബ്‌റാഹിം നബി, ഈസാ നബി തുടങ്ങി ഒരു ലക്ഷത്തി ഇരുപത്തിയയ്യായിരം അമ്പിയ മുര്‍സലുകളുടെ(പ്രവാചകന്മാര്‍)പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി(സ). ആ നേതാവിന്റെ ജന്മദിനം ലോകമെമ്പാടും ആഘോഷിച്ചു വരികയാണ്.
നാളെ റബിഉല്‍ അവ്വല്‍ 12 നബിദിനം ആഘോഷിക്കാന്‍ നാടും പള്ളികളും മദ്രസ്സകളും ഒരുങ്ങിക്കഴിഞ്ഞു.
എല്ലായിടത്തും നബിദിന റാലികളും മദ്രസകളില്‍ വിപുലമായ ഇസ്ലാമിക സാഹിത്യ കലാപരിപാടികളും അരങ്ങേറും. മദ്ഹുകളും ബൈത്തുകളും മതപ്രഭാഷണങ്ങളാലും സ്വലാത്തുകളാലും ധന്യമാക്കുകയാണ് റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ അവസാനം വരെ എങ്ങും.
-മുഹമ്മദലി നെല്ലിക്കുന്ന്