കവര്‍ച്ചാക്കേസിലെ പ്രതിയുമായി തെളിവെടുപ്പിനെത്തിയ പൊലീസ് സംഘത്തെ തടഞ്ഞു; മൂന്നുപേര്‍ക്കെതിരെ കേസ്

മുളിയാര്‍: കാറഡുക്കയിലെ ഗ്രാമിക സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പണം കവര്‍ന്ന കേസിലെ പ്രതിയുമായി തെളിവെടുപ്പിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞു. പൊലീസിന് നേരെ തട്ടിക്കയറിയ സംഘം പ്രതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കവര്‍ച്ചാക്കേസില്‍ അറസ്റ്റിലായ പനയാല്‍ വെള്ളാരം സ്വദേശിയും ബേക്കലിലെ വാടക ക്വാര്‍ട്ടേര്‍സില്‍ താമസക്കാരനുമായ ലത്തീഫിനെയും കൊണ്ട് ആദൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ഇ. രത്നാകരന്‍, എസ്.ഐ മോഹനന്‍ മണിയേരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗ്രാമിക സൂപ്പര്‍മാര്‍ക്കറ്റിലെത്തിയപ്പോള്‍ കടയുടമ അടക്കമുള്ളവര്‍ തടയുകയും പൊലീസിനെ അസഭ്യം പറയുകയുമായിരുന്നു. സി.സി.ടി.വി […]

മുളിയാര്‍: കാറഡുക്കയിലെ ഗ്രാമിക സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പണം കവര്‍ന്ന കേസിലെ പ്രതിയുമായി തെളിവെടുപ്പിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞു. പൊലീസിന് നേരെ തട്ടിക്കയറിയ സംഘം പ്രതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കവര്‍ച്ചാക്കേസില്‍ അറസ്റ്റിലായ പനയാല്‍ വെള്ളാരം സ്വദേശിയും ബേക്കലിലെ വാടക ക്വാര്‍ട്ടേര്‍സില്‍ താമസക്കാരനുമായ ലത്തീഫിനെയും കൊണ്ട് ആദൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ഇ. രത്നാകരന്‍, എസ്.ഐ മോഹനന്‍ മണിയേരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗ്രാമിക സൂപ്പര്‍മാര്‍ക്കറ്റിലെത്തിയപ്പോള്‍ കടയുടമ അടക്കമുള്ളവര്‍ തടയുകയും പൊലീസിനെ അസഭ്യം പറയുകയുമായിരുന്നു. സി.സി.ടി.വി ദൃശ്യം ഇല്ലായിരുന്നുവെങ്കില്‍ എങ്ങനെ പ്രതിയെ പിടിക്കുമായിരുന്നുവെന്ന് ചോദിച്ചായിരുന്നു പൊലീസിന് നേരെ കയര്‍ത്തത്. പ്രതി ലത്തീഫിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിയെ ഭീഷണിപ്പെടുത്തിയതിനും പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കാടകം ഗാന്ധിനഗറിലെ പി.സി ഭാസ്‌കരന്‍ (61), രവീന്ദ്രന്‍ (54), സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അരവിന്ദാക്ഷന്‍(56) എന്നിവര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. മാര്‍ച്ച് 14ന് ഉച്ചക്ക് 12.30ന് ഗ്രാമിക സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 15,000 രൂപ കവര്‍ന്ന കേസിലാണ് ലത്തീഫ് അറസ്റ്റിലായത്.

Related Articles
Next Story
Share it