കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് വാഹനജാഥ നടത്തി

നീര്‍ച്ചാല്‍: റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീരോ ചക്രവര്‍ത്തി പോലും പിണറായി വിജയന് പിറകില്‍ നില്‍ക്കേണ്ടി വരുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. സമസ്ത മേഖലകളിലും പരാജയപ്പെട്ട ഒരു ഗവണ്‍മെന്റിന് എതിരായി ജനങ്ങള്‍ നല്‍കുന്ന വാറണ്ടായി വാഹന പ്രചരണ ജാഥ മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു.കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വാഹന പ്രചരണ ജാഥ ബദിയടുക്ക നീര്‍ച്ചാലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബ്ലോക്കിലെ വിവിധ പ്രദേശത്ത് പര്യടനം നടത്തി മുള്ളേരിയയില്‍ ജാഥ സമാപിച്ചു. ജാഥയുടെ സമാപന […]

നീര്‍ച്ചാല്‍: റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീരോ ചക്രവര്‍ത്തി പോലും പിണറായി വിജയന് പിറകില്‍ നില്‍ക്കേണ്ടി വരുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. സമസ്ത മേഖലകളിലും പരാജയപ്പെട്ട ഒരു ഗവണ്‍മെന്റിന് എതിരായി ജനങ്ങള്‍ നല്‍കുന്ന വാറണ്ടായി വാഹന പ്രചരണ ജാഥ മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വാഹന പ്രചരണ ജാഥ ബദിയടുക്ക നീര്‍ച്ചാലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്കിലെ വിവിധ പ്രദേശത്ത് പര്യടനം നടത്തി മുള്ളേരിയയില്‍ ജാഥ സമാപിച്ചു. ജാഥയുടെ സമാപന സമ്മേളനം ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ജാഥ നായകനും കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടുമായ കെ. വാരിജാക്ഷന്‍ അധ്യക്ഷത വഹിച്ചു.
നേതാക്കളായ കെ.പി കുഞ്ഞിക്കണ്ണന്‍, ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, കരുണ്‍ താപ്പ, കല്ലഗ ചന്ദ്രശേഖരറാവു, എ. വാസുദേവന്‍, നാരായണ. എം, കെ. പുരുഷോത്തമന്‍, കരുണാകരന്‍ നമ്പ്യാര്‍, മണികണ്ഠന്‍ ഒമ്പയില്‍, ചന്ദ്രഹാസ റൈ, കെ.പി ബലരാമന്‍ നായര്‍, കുഞ്ചാര്‍ മുഹമ്മദ്, ആനന്ദമൗവ്വാര്‍, ശ്രീധരന്‍ അയര്‍ക്കാട്, രഞ്ജിത് കുമാര്‍, ഖാദര്‍ മാന്യ, ഗോപാലന്‍ എസ്.കെ, ചന്ദ്രന്‍. ഇ, ഇബ്രാഹിം ഹാജി, തിരുപ്പതി ഭട്ട്, ജഗനാഥ റൈ, അയിത്തപ്പ ചെന്നഗോളി, അബ്ബാസ്. എ, ജയശ്രീ, അനസൂയ, രൂപ സത്യന്‍, സ്മിത, വേണു കുണ്ടാര്‍, ചന്ദ്രഹാസ ഭട്ട്, മാത്യു ബദിയടുക്ക, ശാരദ, പ്രഭ സംസാരിച്ചു.

Related Articles
Next Story
Share it