കാറഡുക്ക അഗ്രികള്‍ച്ചര്‍ സഹകരണ സംഘം തട്ടിപ്പ്: സമരം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ്

കാസര്‍കോട്: കാറഡുക്ക അഗ്രികള്‍ച്ചര്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തിലെ 4.76 കോടി രൂപയുടെ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് ഒരുമാസമായിട്ടും മുഖ്യ പ്രതിയെ പിടിക്കാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്നും തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എം പാര്‍ട്ടി നേതൃത്വം നാണക്കേടില്‍ നിന്നും പൊടിതട്ടി രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയാണെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ആരോപിച്ചു.യഥാര്‍ത്ഥ പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനും ജില്ലാ നേതൃയോഗം തീരുമാനിച്ചു.യോഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് […]

കാസര്‍കോട്: കാറഡുക്ക അഗ്രികള്‍ച്ചര്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തിലെ 4.76 കോടി രൂപയുടെ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് ഒരുമാസമായിട്ടും മുഖ്യ പ്രതിയെ പിടിക്കാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണെന്നും തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എം പാര്‍ട്ടി നേതൃത്വം നാണക്കേടില്‍ നിന്നും പൊടിതട്ടി രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയാണെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ആരോപിച്ചു.
യഥാര്‍ത്ഥ പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനും ജില്ലാ നേതൃയോഗം തീരുമാനിച്ചു.
യോഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ മീനാക്ഷി ബാലകൃഷ്ണന്‍, എം.സി പ്രഭാകരന്‍, അഡ്വ: എ.ഗോവിന്ദന്‍ നായര്‍, ബി.പി പ്രദീപ് കുമാര്‍, എം.കുഞ്ഞമ്പു നമ്പ്യാര്‍,കരുണ്‍ താപ്പ, വി.ആര്‍ വിദ്യാസാഗര്‍, കെ.പി പ്രകാശന്‍, അഡ്വ: പി.വി സുരേഷ്, മാമുനി വിജയന്‍ ടോമി പ്ലാച്ചേരി, സുന്ദര ആരിക്കാടി, ഗീത കൃഷ്ണന്‍, ധന്യ സുരേഷ്, ഹരീഷ് പി നായര്‍, രാജു കട്ടക്കയം, കെ ഖാലിദ്, കെ വി വിജയന്‍, ജോയ് ജോസഫ്, മധുസൂദനന്‍ ബാലുര്‍, കെ.വി ഭക്തവത്സലന്‍, ഡി.എം.കെ മുഹമ്മദ് , എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it