കാപ്പില്‍ ബീച്ചിലേക്ക് പോരുന്നോ...

കാസര്‍കോട്ടെ കടല്‍ത്തീര വിനോദ കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കാപ്പില്‍ ബീച്ച്. ചന്ദ്രഗിരി വഴിയുള്ള കാസര്‍കോട് - കാഞ്ഞങ്ങാട് പാതയിലെ ഉദുമയില്‍ നിന്ന് ഒരു കിലോമീറ്റര്‍ വലത്തോട്ടു സഞ്ചരിച്ചാല്‍ കാപ്പില്‍ ബീച്ചിലെത്താം. പ്രകൃതിയൊരുക്കിയ ഈ സുന്ദര തീരത്ത് വൈകുന്നേരങ്ങളില്‍ എന്നും തിരക്കാണ്. പരന്നു കിടക്കുന്ന വിശാലമായ മണല്‍പ്പുറത്തിരുന്ന് വീശിയടിക്കുന്ന കാറ്റുമേറ്റ് മണിക്കൂറുകളോളം ആസ്വദിക്കുന്നവരെ കാണാം. ഒപ്പം കടലില്‍ കുളിച്ചും തിരമാലകള്‍ കുളിപ്പിച്ചും ആസ്വാദനത്തിന്റെ മൂര്‍ധന്യത്തില്‍ എത്തുന്നവരെയും കാണാം. പച്ചപ്പു വിരിച്ച കടല്‍ത്തീരത്തുള്ള കാറ്റാടി മരങ്ങളും തെങ്ങിന്‍ തോപ്പുകളും തണല്‍ […]

കാസര്‍കോട്ടെ കടല്‍ത്തീര വിനോദ കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കാപ്പില്‍ ബീച്ച്. ചന്ദ്രഗിരി വഴിയുള്ള കാസര്‍കോട് - കാഞ്ഞങ്ങാട് പാതയിലെ ഉദുമയില്‍ നിന്ന് ഒരു കിലോമീറ്റര്‍ വലത്തോട്ടു സഞ്ചരിച്ചാല്‍ കാപ്പില്‍ ബീച്ചിലെത്താം. പ്രകൃതിയൊരുക്കിയ ഈ സുന്ദര തീരത്ത് വൈകുന്നേരങ്ങളില്‍ എന്നും തിരക്കാണ്. പരന്നു കിടക്കുന്ന വിശാലമായ മണല്‍പ്പുറത്തിരുന്ന് വീശിയടിക്കുന്ന കാറ്റുമേറ്റ് മണിക്കൂറുകളോളം ആസ്വദിക്കുന്നവരെ കാണാം. ഒപ്പം കടലില്‍ കുളിച്ചും തിരമാലകള്‍ കുളിപ്പിച്ചും ആസ്വാദനത്തിന്റെ മൂര്‍ധന്യത്തില്‍ എത്തുന്നവരെയും കാണാം. പച്ചപ്പു വിരിച്ച കടല്‍ത്തീരത്തുള്ള കാറ്റാടി മരങ്ങളും തെങ്ങിന്‍ തോപ്പുകളും തണല്‍ വിരിക്കുന്നതോടൊപ്പം സൗന്ദര്യവുമേകുന്നു. ശുചിത്വവും ശാന്തതയും സൗന്ദര്യവും കൂടുതല്‍ ആള്‍ക്കൂട്ടമില്ലാത്തതും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. കൂടാതെ ബേക്കല്‍ കോട്ട സമീപത്തു തന്നെയാണ്.
ബീച്ചിനു സമീപത്തായി ഹോം സ്റ്റേകളും റിസോര്‍ട്ടുകളുമുണ്ട്. വൈകുന്നേരങ്ങളില്‍ ആകാശമാകുന്ന ക്യാന്‍വാസില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വരയുന്ന അതിസുന്ദര ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്ന തിരക്കിലായിരിക്കും സഞ്ചാരികള്‍. പല വര്‍ണ്ണങ്ങളിലുള്ള ആകാശ കാഴ്ചകള്‍ സമുദ്രതീരം തൊടുമ്പോഴുള്ള അനര്‍ഘ നിമിഷങ്ങള്‍ വിവരണാതീതമാണ്.
കൂട്ടുകാരോടൊത്തും കുടുംബത്തോടൊപ്പവും ഹണിമൂണ്‍ ആസ്വദിക്കുവാനും മറ്റുമായി ധാരാളം സഞ്ചാരികള്‍ എത്തിപ്പെടുന്ന കാപ്പില്‍ ബീച്ച്, കാസര്‍കോട്ടെ ടൂറിസം ഭൂപടത്തില്‍ മുന്‍നിരയില്‍ കാണാം..


-രാജന്‍ നായര്‍ മുനിയൂര്‍

Related Articles
Next Story
Share it