നിരവധി കേസുകളിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി
കാഞ്ഞങ്ങാട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചു.ഏഴാം മൈലിലെ ബി. റംഷീദി(31)നെതിരെ അമ്പലത്തറ പൊലീസാണ് കാപ്പ ചുമത്തിയത്. ഹൊസ്ദുര്‍ഗ്, അമ്പലത്തറ, ചന്തേര, നീലേശ്വരം എന്നീ സ്റ്റേഷനുകളില്‍ കേസുണ്ട്. മയക്കുമരുന്ന്, കഞ്ചാവ്, അടിപിടി, തട്ടിക്കൊണ്ടു പോകല്‍, കളവ് തുടങ്ങി 12 ലധികം കേസുകളില്‍ പ്രതിയാണ്.ഏതാനും മാസം മുമ്പ് കാറില്‍ മയക്കുമരുന്ന് കടത്തവേ ഹൊസ്ദുര്‍ഗ് പൊലീസ് പിടിച്ചിരുന്നു. നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്നാണ് പിടിച്ചത്. ഹൊസ്ദുര്‍ഗിലെ കേസില്‍ റംഷീദ് ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. പിന്നാലെയാണ് […]

കാഞ്ഞങ്ങാട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചു.
ഏഴാം മൈലിലെ ബി. റംഷീദി(31)നെതിരെ അമ്പലത്തറ പൊലീസാണ് കാപ്പ ചുമത്തിയത്. ഹൊസ്ദുര്‍ഗ്, അമ്പലത്തറ, ചന്തേര, നീലേശ്വരം എന്നീ സ്റ്റേഷനുകളില്‍ കേസുണ്ട്. മയക്കുമരുന്ന്, കഞ്ചാവ്, അടിപിടി, തട്ടിക്കൊണ്ടു പോകല്‍, കളവ് തുടങ്ങി 12 ലധികം കേസുകളില്‍ പ്രതിയാണ്.
ഏതാനും മാസം മുമ്പ് കാറില്‍ മയക്കുമരുന്ന് കടത്തവേ ഹൊസ്ദുര്‍ഗ് പൊലീസ് പിടിച്ചിരുന്നു. നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്നാണ് പിടിച്ചത്. ഹൊസ്ദുര്‍ഗിലെ കേസില്‍ റംഷീദ് ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. പിന്നാലെയാണ് കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവെത്തിയത്.