ജയിലില്‍ കഴിയുന്ന കൊലക്കേസ് അടക്കമുള്ള കേസുകളിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി
കുമ്പള: ഗുണ്ടാസംഘങ്ങള്‍ക്കെതിരെ കുമ്പള പൊലീസ് ശക്തമായ നടപടി തുടരുന്നു. ജയിലില്‍ കഴിയുന്ന കൊല ക്കേസ് അടക്കമുള്ള ഏഴോളം കേസുകളിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി. ബന്തിയോട് അടുക്കം ബൈദലയിലെ ലത്തീഫിനെ (35) തിരെയാണ് കാപ്പ ചുമത്തിയത്. ഒരുമാസം മുമ്പ് മഞ്ചേശ്വരം പൊലീസ് മിയാപ്പദവ് റഹീമിനെയും ലത്തീഫിനെയും തോക്കുമായി അറസ്റ്റ് ചെയ്തുരുന്നു.രണ്ടരമാസം മുമ്പ് അടുക്കയിലെ മുജീബ്‌റഹ്മാന്റെ വീട്ടില്‍ കയറി ലത്തീഫും റഹീമും അടക്കമുള്ള അഞ്ചോളം പേര്‍ മുജീബ്‌റഹ്മാനെ മര്‍ദ്ദിക്കുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ക്കുകയും ചെയ്ത കേസിലാണ് ലത്തീഫ് റിമാണ്ടില്‍ […]

കുമ്പള: ഗുണ്ടാസംഘങ്ങള്‍ക്കെതിരെ കുമ്പള പൊലീസ് ശക്തമായ നടപടി തുടരുന്നു. ജയിലില്‍ കഴിയുന്ന കൊല ക്കേസ് അടക്കമുള്ള ഏഴോളം കേസുകളിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി. ബന്തിയോട് അടുക്കം ബൈദലയിലെ ലത്തീഫിനെ (35) തിരെയാണ് കാപ്പ ചുമത്തിയത്. ഒരുമാസം മുമ്പ് മഞ്ചേശ്വരം പൊലീസ് മിയാപ്പദവ് റഹീമിനെയും ലത്തീഫിനെയും തോക്കുമായി അറസ്റ്റ് ചെയ്തുരുന്നു.
രണ്ടരമാസം മുമ്പ് അടുക്കയിലെ മുജീബ്‌റഹ്മാന്റെ വീട്ടില്‍ കയറി ലത്തീഫും റഹീമും അടക്കമുള്ള അഞ്ചോളം പേര്‍ മുജീബ്‌റഹ്മാനെ മര്‍ദ്ദിക്കുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ക്കുകയും ചെയ്ത കേസിലാണ് ലത്തീഫ് റിമാണ്ടില്‍ കഴിയുന്നത്. അഞ്ചുവര്‍ഷം മുമ്പ് ഉപ്പള സോങ്കാല്‍ പുല്‍ക്കുത്തിലെ പെയിന്റിംഗ് തൊഴിലാളി അല്‍ത്താഫിനെ ഉപ്പളയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കര്‍ണാടകയില്‍ കൊലപ്പെടുത്തിയ കേസിലും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ ഏഴോളം കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ലത്തീഫിന്റെ കൂട്ടുപ്രതിയായ പച്ചമ്പളയിലെ ഇര്‍ഷാദ് എന്ന ലുട്ടാപ്പി ഇര്‍ഷാദിനെ ഒരാഴ്ച്ച മുമ്പ് കുമ്പള പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. പച്ചമ്പള, അടുക്കം, ബൈദല എന്നിവിടങ്ങളിലെ ഗുണ്ടാസംഘങ്ങള്‍ക്കെതിരെയാണ് കുമ്പള സ്റ്റേഷന്‍ ഓഫീസര്‍ ഇ. അനൂപ് കുമാര്‍, എസ്.ഐ. വി.കെ. അനീഷ് എന്നിവരുടെ നേതൃത്തിലുള്ള സംഘം കര്‍ശന നടപടി തുടങ്ങിയത്. ചില പ്രതികള്‍ക്ക് കാപ്പ ചുമത്താന്‍ കുമ്പള പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്.