• #102645 (no title)
  • We are Under Maintenance
Tuesday, June 6, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

കാപ്പ കുറ്റമറ്റ രീതിയില്‍ ജാഗ്രതയോടെ നടപ്പാക്കണം-ജസ്റ്റിസ് എന്‍.അനില്‍ കുമാര്‍

Utharadesam by Utharadesam
November 10, 2022
in KASARAGOD, LOCAL NEWS
Reading Time: 1 min read
A A
0
കാപ്പ കുറ്റമറ്റ രീതിയില്‍ ജാഗ്രതയോടെ നടപ്പാക്കണം-ജസ്റ്റിസ് എന്‍.അനില്‍ കുമാര്‍

കാസര്‍കോട്: കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (കാപ്പ) കുറ്റമറ്റ രീതിയിലാണ് കാസര്‍കോട് ജില്ലയില്‍ നടപ്പാക്കുന്നതെന്ന് കാപ്പ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റിസ് എന്‍.അനില്‍ കുമാര്‍ പറഞ്ഞു. കാപ്പയുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ആകെ ചുമത്തിയത് 24 കാപ്പ കേസുകളാണ്. ജില്ലയില്‍ വളരെ ശ്രദ്ധാപൂര്‍വവ്വും കുറ്റമറ്റരീതിയിലും കാപ്പ കേസുകള്‍ നടപ്പാക്കുന്നതില്‍ അഭിമാനമുണ്ട്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലും വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലും ഒരാള്‍ക്ക് മേല്‍ കാപ്പ ചുമത്തരുത്. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഒരു പൗരനുള്ള അവകാശം വളരെ വലുതാണ്. അതിനാല്‍ കാപ്പ ചുമത്തുമ്പോള്‍ വളരെ ശ്രദ്ധിക്കണം. കാപ്പ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ ഒരു ദിവസം പോലും വൈകിപ്പിക്കരുത്. പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചാല്‍ പൊലീസ് വേഗത്തില്‍ നടപടി സ്വീകരിക്കണം. കാപ്പ നിയമപ്രകാരമുള്ള കരുതല്‍ തടങ്കല്‍ ഏറെ ഗൗരവത്തോടെ വേണം നടപ്പിലാക്കേണ്ടതെന്നും ജസ്റ്റിസ് എന്‍.അനില്‍ കുമാര്‍ പറഞ്ഞു. കാപ്പ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ റിട്ട. ജഡ്ജ് മുഹമ്മദ് വസീം, അഡ്വ. പി.എന്‍. സുകുമാരന്‍ എന്നിവര്‍ കാപ്പ നിയമത്തെ കുറിച്ച് വിശദീകരിച്ചു. തുടര്‍ന്ന് കാപ്പയുമായി ബന്ധപ്പെട്ടുള്ള ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ക്ക് ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും മറുപടി നല്‍കി. കാപ്പ നിയമവുമായി ബന്ധപ്പെട്ട് കാപ്പ അഡൈ്വസറി ബോര്‍ഡിന്റെ സിംപോസിയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് ജില്ലയിലും സിംപോസിയം സംഘടിപ്പിച്ചത്.
ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സബ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, എ.ഡി.എം എ.കെ. രമേന്ദ്രന്‍, ആര്‍.ഡി.ഒ അതുല്‍ എസ്.നാഥ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന സ്വാഗതവും ജില്ലാ നിയമ ഓഫീസര്‍ കെ.മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

ShareTweetShare
Previous Post

ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതി; തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്

Next Post

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ ശിലാസ്ഥാപനം 12ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

Related Posts

എ.ഐ ക്യാമറക്ക് മുന്നില്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

എ.ഐ ക്യാമറക്ക് മുന്നില്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

June 5, 2023
നിയമ ലംഘനത്തിന് എ.ഐ ക്യാമറകളില്‍ കുടുങ്ങുന്ന വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ പിഴ

നിയമ ലംഘനത്തിന് എ.ഐ ക്യാമറകളില്‍ കുടുങ്ങുന്ന വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ പിഴ

June 5, 2023
സ്‌കൂട്ടറില്‍ എം.ഡി.എം.എ. കടത്ത്; പ്രതി റിമാണ്ടില്‍

സ്‌കൂട്ടറില്‍ എം.ഡി.എം.എ. കടത്ത്; പ്രതി റിമാണ്ടില്‍

June 5, 2023
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

June 5, 2023
പ്രഭാകര നോണ്ട വധം: സഹോദരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

പ്രഭാകര നോണ്ട വധം: സഹോദരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

June 5, 2023
മംഗളൂരുവില്‍ കാര്‍ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; സ്ത്രീ അടക്കം മൂന്നുപേര്‍ക്ക് ഗുരുതരം

മംഗളൂരുവില്‍ കാര്‍ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; സ്ത്രീ അടക്കം മൂന്നുപേര്‍ക്ക് ഗുരുതരം

June 5, 2023
Next Post

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ ശിലാസ്ഥാപനം 12ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS