കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കുമ്പള: ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ്. മൂന്നില്‍ കൂടുതല്‍ കേസുകളില്‍പ്പെട്ട ആറ് പ്രതികള്‍ക്കെതിരെ കൂടി കാപ്പ ചുമത്താന്‍ നടപടി തുടങ്ങി. കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ പെരിങ്കടി സ്വദേശിയെ കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ. സുധാകരന്റെ നിര്‍ദ്ദേശം പ്രകാരം കുമ്പള പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പെരിങ്കടിയിലെ റുമൈസ് (24) ആണ് അറസ്റ്റിലായത്. 5 വര്‍ഷം മുമ്പ് ഉപ്പള സോങ്കാലിലെ പെയിന്റിംഗ് തൊഴിലാളി അല്‍ത്താഫിനെ കാറില്‍ തട്ടിക്കൊണ്ടു പോയി രണ്ട് ദിവസം കര്‍ണാടകയുടെ വിവിധ […]

കുമ്പള: ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ്. മൂന്നില്‍ കൂടുതല്‍ കേസുകളില്‍പ്പെട്ട ആറ് പ്രതികള്‍ക്കെതിരെ കൂടി കാപ്പ ചുമത്താന്‍ നടപടി തുടങ്ങി. കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ പെരിങ്കടി സ്വദേശിയെ കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ. സുധാകരന്റെ നിര്‍ദ്ദേശം പ്രകാരം കുമ്പള പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പെരിങ്കടിയിലെ റുമൈസ് (24) ആണ് അറസ്റ്റിലായത്. 5 വര്‍ഷം മുമ്പ് ഉപ്പള സോങ്കാലിലെ പെയിന്റിംഗ് തൊഴിലാളി അല്‍ത്താഫിനെ കാറില്‍ തട്ടിക്കൊണ്ടു പോയി രണ്ട് ദിവസം കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും പീന്നീട് കൊലപ്പെടുത്തി കര്‍ണാടക ദേര്‍ളക്കട്ട ആസ്പത്രിയുടെ വരാന്തയില്‍ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്ത കേസിലും ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ ഒരു വധശ്രമക്കേസിലും മദ്യം കടത്തിയതുമായി ബന്ധപ്പെട്ട് കുമ്പള എക്‌സൈസ് അറസ്റ്റ് ചെയ്ത കേസിലും റുമൈസ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ബംബ്രാണയില്‍ വെച്ചാണ് കുമ്പള എസ്.ഐ വി.കെ. അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റുമൈസിനെ പിടികൂടിയത്. മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയില്‍ നാല് പേര്‍ക്കെതിരെ കാപ്പ ചുമത്താനും കുമ്പള സ്റ്റേഷന്‍ പരിധിയില്‍ രണ്ട് പേരെ നാടുകടത്താനും വേണ്ടി പൊലീസ് നടപടി തുടങ്ങി. മൂന്നില്‍ കൂടുതല്‍ കേസുകളില്‍പ്പെട്ടവരുടെ വിവരങ്ങള്‍ നല്‍കാന്‍ കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരോട് ഡി.വൈ.എസ്.പി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ഒരു ഇടവേളക്ക് ശേഷം ഗൂണ്ടാ സംഘങ്ങള്‍ തമ്മില്‍ കുടിപ്പകയുടെ പേരില്‍ സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നത് പതിവായതോടെയാണ് ഇത്തരത്തില്‍ പൊലീസ് നടപടി തുടങ്ങിയത്.

Related Articles
Next Story
Share it