നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ കേസുകളില്‍ പെട്ട യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പടന്നക്കാട് തസ്‌നീംസ് ഹൗസിലെ തഹസിന്‍ ഇസ്മയിലി(33)നെതിരെയാണ് കാപ്പ ചുമത്തിയത്. വിവിധ സ്ഥലങ്ങളില്‍ അടിപിടി കേസുകള്‍, നരഹത്യാ ശ്രമം, നര്‍കോട്ടിക്ക് തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ മാസം 11ന് കാറില്‍ കടത്തിയ 1.15 ഗ്രാം എം.ഡി. എം.എയുമായി പിടികൂടിയ സംഘത്തിലെ ഒന്നാം പ്രതിയാണ്. പടന്നക്കാട് മേല്‍പാലത്തിനടുത്ത് യുവാവിനെ തടഞ്ഞിട്ട് കുത്തിപ്പരിക്കേല്‍പിച്ച കേസ്, പടന്നക്കാട് വെച്ച് ഐ.എന്‍.എല്‍ പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്, പടന്നക്കാട് […]

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ കേസുകളില്‍ പെട്ട യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പടന്നക്കാട് തസ്‌നീംസ് ഹൗസിലെ തഹസിന്‍ ഇസ്മയിലി(33)നെതിരെയാണ് കാപ്പ ചുമത്തിയത്. വിവിധ സ്ഥലങ്ങളില്‍ അടിപിടി കേസുകള്‍, നരഹത്യാ ശ്രമം, നര്‍കോട്ടിക്ക് തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ മാസം 11ന് കാറില്‍ കടത്തിയ 1.15 ഗ്രാം എം.ഡി. എം.എയുമായി പിടികൂടിയ സംഘത്തിലെ ഒന്നാം പ്രതിയാണ്. പടന്നക്കാട് മേല്‍പാലത്തിനടുത്ത് യുവാവിനെ തടഞ്ഞിട്ട് കുത്തിപ്പരിക്കേല്‍പിച്ച കേസ്, പടന്നക്കാട് വെച്ച് ഐ.എന്‍.എല്‍ പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്, പടന്നക്കാട് ജുമാമസ്ജിദില്‍ നിന്നും നിസ്‌കാരം കഴിഞ്ഞു പുറത്തിറങ്ങിയയാളുടെ മൂക്കിലിടിച്ച് പരിക്കേല്‍പ്പിച്ച കേസ്, പടന്നക്കാട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്് സമീപം ഹൈവേ റോഡില്‍ അറ്റകുറ്റ പണിയുടെ ഭാഗമായി ട്രാഫിക് കണ്‍ട്രോള്‍ ജോലി ചെയ്യുകയായിരുന്ന സിവില്‍ പൊലീസ് ഓഫീസറെ ചീത്ത വിളിക്കുകയും അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസ് എന്നിവയില്‍ പ്രതിയാണ്. തഹസിന്‍ ഇസ്മയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്.

Related Articles
Next Story
Share it