വിദ്യാനഗര്‍: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ വിദ്യാനഗര്‍ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ചെട്ടുംകുഴിയില്‍ താമസിക്കുന്ന എച്ച്. സാബിത്തി(22)നെതിരെയാണ് നടപടി. വധശ്രമം, മയക്കുമരുന്ന് കടത്ത്, പിടിച്ചുപ്പറി, മോഷണം തുടങ്ങിയ കേസുകളില്‍ സാബിത്ത് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ കെ. പ്രശാന്തിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
സാബിത്തിന്റെ സഹോദരന് അശ്ഫാക്കിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. അശ്ഫാക്ക് ജയിലിലാണ്.