എം.ഡി.എം.എ കടത്ത്, മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

കാസര്‍കോട്: എം.ഡി.എം.എ കടത്ത്, മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയായി റിമാണ്ടില്‍ കഴിയുകയായിരുന്ന യുവാവിനെതിരെ കാപ്പ ചുമത്തി. അണങ്കൂരിലെ മുഹമ്മദ് കബീര്‍ എന്ന നൈന്റി കബീറിനെതിരെയാണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി കാപ്പ ചുമത്തിയത്.നേരത്തെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവരുന്നതിനിടെ വിദ്യാനഗറില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ നിന്നും ഓടിപ്പോയതിനും കബീറിനെതിരെ കേസുണ്ട്. നിലവിലുള്ള എല്ലാ കേസുകളിലും ജാമ്യമെടുത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാനുള്ള ഉത്തരവ് ലഭിച്ച് മണക്കൂറുകള്‍ക്കകമാണ് കാപ്പ […]

കാസര്‍കോട്: എം.ഡി.എം.എ കടത്ത്, മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയായി റിമാണ്ടില്‍ കഴിയുകയായിരുന്ന യുവാവിനെതിരെ കാപ്പ ചുമത്തി. അണങ്കൂരിലെ മുഹമ്മദ് കബീര്‍ എന്ന നൈന്റി കബീറിനെതിരെയാണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി കാപ്പ ചുമത്തിയത്.
നേരത്തെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവരുന്നതിനിടെ വിദ്യാനഗറില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ നിന്നും ഓടിപ്പോയതിനും കബീറിനെതിരെ കേസുണ്ട്. നിലവിലുള്ള എല്ലാ കേസുകളിലും ജാമ്യമെടുത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാനുള്ള ഉത്തരവ് ലഭിച്ച് മണക്കൂറുകള്‍ക്കകമാണ് കാപ്പ പ്രകാരം അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വില്‍പ്പന ഉള്‍പ്പെടെ കാസര്‍കോട് ഭാഗങ്ങളില്‍ സമാധാനത്തിന് ഭംഗംവരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തിലാണ് നടപടി. കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരന്റെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. അജിത് കുമാറാണ് പ്രതിയുടെ പേരില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
തുടര്‍ന്ന് എസ്.ഐ ശാര്‍ങധരനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Articles
Next Story
Share it