നിരവധി കേസുകളില്‍ പ്രതിയായ മഹേഷ് ബട്ടംപാറക്കെതിരെ കാപ്പ ചുമത്തി

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി. കൂഡ്‌ലുവിലെ മഹേഷ് ബട്ടംപാറക്കെതിരെയാണ് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തിയത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് മഹേഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാണ്ടില്‍ കഴിയുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിരവധി കേസുകളില്‍ പ്രതികളായവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചുവരികയാണ്. നിരവധി അക്രമക്കേസുകളിലടക്കം പ്രതിയാണ് മഹേഷ്.

Related Articles
Next Story
Share it