മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനിയായ ബല്ല കടപ്പുറം സ്വദേശിക്കെതിരെ കാപ്പ ചുമത്തി

കാഞ്ഞങ്ങാട്: ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് കൊണ്ടു വന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ ബല്ല കടപ്പുറം സ്വദേശിക്കെതിരെ കാപ്പ ചുമത്തി. ഷാഹിദ മന്‍സിലിലെ എം.പി ജാഫറി(32)നെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ്, ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മയക്കുമരുന്നു വിതരണ, കവര്‍ച്ച എന്നിവയുള്‍പ്പെടെ നാല് കേസുകളുണ്ട്. അജാനൂര്‍ കടപ്പുറം പാലായിയിലെ നൗഷാദി(29)നെയും ഒരാഴ്ച മുമ്പ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ മദ്യ ലഹരിയില്‍ കണ്ട സംഘത്തെ ചോദ്യം ചെയ്ത […]

കാഞ്ഞങ്ങാട്: ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് കൊണ്ടു വന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ ബല്ല കടപ്പുറം സ്വദേശിക്കെതിരെ കാപ്പ ചുമത്തി. ഷാഹിദ മന്‍സിലിലെ എം.പി ജാഫറി(32)നെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ്, ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മയക്കുമരുന്നു വിതരണ, കവര്‍ച്ച എന്നിവയുള്‍പ്പെടെ നാല് കേസുകളുണ്ട്. അജാനൂര്‍ കടപ്പുറം പാലായിയിലെ നൗഷാദി(29)നെയും ഒരാഴ്ച മുമ്പ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ മദ്യ ലഹരിയില്‍ കണ്ട സംഘത്തെ ചോദ്യം ചെയ്ത നാട്ടുകാരായ കോളവയല്‍ ലഹരി വിരുദ്ധ ജാഗ്രത സമിതി അംഗങ്ങളെ ആക്രമിച്ച കേസിലെ പ്രതിയാണ്. ഇയാളെ സംഭവം നടന്ന ദിവസം തന്നെ കാഞ്ഞങ്ങാട് ഡി.വൈ.എസ് പി. ബാലകൃഷ്ണന്‍ നായരുടെയും ഇന്‍സ്പെക്ടര്‍ കെ.പി ഷൈനിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. തുടര്‍ന്ന് കാപ്പ നിയമപ്രകാരം ആറ് മാസം കരുതല്‍ തടങ്കലിനായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി മയക്കുമരുന്ന് വിതരണക്കാര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുകയാണ്. കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കിടെ ഗുണ്ട നിയമ പ്രകാരം അറസ്റ്റിലാകുന്ന മൂന്നാമത്തെ പ്രതിയാണ് ജാഫര്‍. മയക്കു കച്ചവടക്കാരനായിരുന്ന മരക്കാപ്പ് കടപ്പുറത്തെ ശ്യാം മോഹനേയും ഗുണ്ടാ നിയമ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരുന്നു.

Related Articles
Next Story
Share it