കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കപില്‍ സിബല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി മുതിര്‍ന്ന പാര്‍ട്ടി നേതാവ് കപില്‍ സിബലിന്റെ അഭിമുഖം. കോണ്‍ഗ്രസിനെതിരെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് കപില്‍ സിബല്‍ പരസ്യ വിമര്‍ശനവുമായി രംഗത്ത് വരുന്നത്. ബീഹാറില്‍ എന്നല്ല രാജ്യത്ത് ഒരിടത്തും ബി.ജെ.പി.ക്ക് ബദലാവാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബലിന്റെ തുറന്ന് പറച്ചില്‍. ബീഹാറില്‍ മാത്രമല്ല, ഉപതിരഞ്ഞെടുപ്പ് നടന്ന ഒരിടത്തും ബി.ജെ.പിക്ക് ബദലായി ജനങ്ങള്‍ കോണ്‍ഗ്രസിനെ കണക്കാക്കിയില്ല. ബീഹാറില്‍ ആര്‍.ജെ.ഡി.യെയാണ് ബി.ജെ.പിക്ക് […]

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി മുതിര്‍ന്ന പാര്‍ട്ടി നേതാവ് കപില്‍ സിബലിന്റെ അഭിമുഖം. കോണ്‍ഗ്രസിനെതിരെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് കപില്‍ സിബല്‍ പരസ്യ വിമര്‍ശനവുമായി രംഗത്ത് വരുന്നത്. ബീഹാറില്‍ എന്നല്ല രാജ്യത്ത് ഒരിടത്തും ബി.ജെ.പി.ക്ക് ബദലാവാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബലിന്റെ തുറന്ന് പറച്ചില്‍.
ബീഹാറില്‍ മാത്രമല്ല, ഉപതിരഞ്ഞെടുപ്പ് നടന്ന ഒരിടത്തും ബി.ജെ.പിക്ക് ബദലായി ജനങ്ങള്‍ കോണ്‍ഗ്രസിനെ കണക്കാക്കിയില്ല. ബീഹാറില്‍ ആര്‍.ജെ.ഡി.യെയാണ് ബി.ജെ.പിക്ക് ബദലായി കണ്ടത്. ഉപതിരഞ്ഞെടുപ്പ് നടന്ന ഇടങ്ങളിലും ഞങ്ങള്‍ തോറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ അംഗമായ ഒരാളുടെ പ്രസ്താവന കേള്‍ക്കാനിടയായി. കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തുമെന്നായിരുന്നു അത്. കഴിഞ്ഞ ആറ് വര്‍ഷം ആത്മ പരിശോധന നടത്തിയില്ലെങ്കില്‍ ഇപ്പോള്‍ ആത്മ പരിശോധന നടത്തുമെന്ന് എങ്ങനെ പ്രതീക്ഷിക്കാന്‍ കഴിയും. സംഘടനാ പരമായി കോണ്‍ഗ്രസിന് എന്താണ് കുഴപ്പമെന്നും എന്താണ് തെറ്റെന്നും ഞങ്ങള്‍ക്കറിയാം. എല്ലാത്തിനും ഉത്തരം ഞങ്ങളുടെ പക്കലുണ്ട്. എന്നാല്‍ ഉത്തരങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ തയ്യാറല്ല. അത് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഗ്രാഫ് താഴുന്നത് തുടരും. അതിലാണ് ഞങ്ങള്‍ക്ക് ആശങ്ക-കപില്‍സിബല്‍ പറഞ്ഞു. ഞാനൊരു കോണ്‍ഗ്രസുകാരനാണ്. കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും നമ്മള്‍ തകര്‍ച്ചയിലാണെന്ന് കോണ്‍ഗ്രസുകാര്‍ ആദ്യം തിരിച്ചറിയുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it