കന്യപ്പാടി സ്വദേശി ഗോവയില്‍ കിണറ്റില്‍ മരിച്ച നിലയില്‍

ബദിയടുക്ക: കന്യപ്പാടി സ്വദേശിയെ ഗോവയില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കന്യപ്പാടി മാടത്തടുക്ക പാടലുവിലെ ഗില്‍ബര്‍ട്ട് ദേസ(46)യാണ് മരിച്ചത്. 25 വര്‍ഷത്തോളമായി ഗോവ ഹോണ്ടയില്‍ കരാറുകാരന്റെ കീഴില്‍ ജോലി ചെയ്തുവരികയായിരുന്നു. ഈ മാസം 4ന് നാട്ടില്‍ വന്നു മടങ്ങിയതായിരുന്നു. ശനിയാഴ്ച രാത്രി വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ല. ഇന്നലെ രാവിലെ കരാറുകാരനാണ് ഗില്‍ബര്‍ട്ടിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി വീട്ടുകാരെ അറിയിച്ചത്. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണതാവുമെന്നാണ് കരുതുന്നത്. ഫിലിപ് ദേസ-മേരി ക്രാസ്ത […]

ബദിയടുക്ക: കന്യപ്പാടി സ്വദേശിയെ ഗോവയില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കന്യപ്പാടി മാടത്തടുക്ക പാടലുവിലെ ഗില്‍ബര്‍ട്ട് ദേസ(46)യാണ് മരിച്ചത്. 25 വര്‍ഷത്തോളമായി ഗോവ ഹോണ്ടയില്‍ കരാറുകാരന്റെ കീഴില്‍ ജോലി ചെയ്തുവരികയായിരുന്നു. ഈ മാസം 4ന് നാട്ടില്‍ വന്നു മടങ്ങിയതായിരുന്നു. ശനിയാഴ്ച രാത്രി വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ല. ഇന്നലെ രാവിലെ കരാറുകാരനാണ് ഗില്‍ബര്‍ട്ടിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി വീട്ടുകാരെ അറിയിച്ചത്. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണതാവുമെന്നാണ് കരുതുന്നത്. ഫിലിപ് ദേസ-മേരി ക്രാസ്ത ദമ്പതികളുടെ മകനാണ്. ഭാര്യ: സാവിത്രി. മക്കള്‍: സാഗര്‍, റാബി, പ്രിഥ്വിരാജ്. സഹോദരന്‍: ഫെഡറിക് ദേസ.

Related Articles
Next Story
Share it