മഹല്ല് ശാക്തീകരണത്തിന് പദ്ധതി-കാന്തപുരം

പുത്തിഗെ: 35 മഹല്ല് ജമാഅത്തുകള്‍ കൂടി കാന്തപുരം എ.പി. അബൂബര്‍ മുസ്ലിയാരെ ഖാസിയായി ബൈഅത്ത് ചെയ്തു. ഷിറിയ എം. അലിക്കുഞ്ഞി മുസ്ലിയാരുടെ വിയോഗത്തോടെ ഒഴിവ് വന്ന സ്ഥാനത്തേക്കാണ് കുമ്പള, മഞ്ചശ്വരം സംയുക്ത ഖാസിയായി കാന്തപുരം ചുമതലയേറ്റത്. മഹല്ലുകളുടെ സമഗ്ര പുരോഗതിക്കാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും കുടുംബപ്രശ്‌നങ്ങള്‍ കോടതിയിലേക്ക് നീങ്ങാതെ മഹല്ല് തലത്തില്‍ തന്നെ പറഞ്ഞുതീര്‍ക്കുന്നതിന് സംവിധാനം കാണുമെന്നും ചുമതലയേറ്റുകൊണ്ട് കാന്തപുരം പറഞ്ഞു. ഇതിനായി ഇമാമുമാര്‍ക്കും മഹല്ല് നേതൃത്വത്തിനും ആവശ്യമായ ബോധവല്‍ക്കരണം നടത്തും. പുത്തിഗെ മുഹിമ്മാത്ത് ആസ്ഥാനമായി ഖാസി ഹൗസ് […]

പുത്തിഗെ: 35 മഹല്ല് ജമാഅത്തുകള്‍ കൂടി കാന്തപുരം എ.പി. അബൂബര്‍ മുസ്ലിയാരെ ഖാസിയായി ബൈഅത്ത് ചെയ്തു. ഷിറിയ എം. അലിക്കുഞ്ഞി മുസ്ലിയാരുടെ വിയോഗത്തോടെ ഒഴിവ് വന്ന സ്ഥാനത്തേക്കാണ് കുമ്പള, മഞ്ചശ്വരം സംയുക്ത ഖാസിയായി കാന്തപുരം ചുമതലയേറ്റത്.
മഹല്ലുകളുടെ സമഗ്ര പുരോഗതിക്കാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും കുടുംബപ്രശ്‌നങ്ങള്‍ കോടതിയിലേക്ക് നീങ്ങാതെ മഹല്ല് തലത്തില്‍ തന്നെ പറഞ്ഞുതീര്‍ക്കുന്നതിന് സംവിധാനം കാണുമെന്നും ചുമതലയേറ്റുകൊണ്ട് കാന്തപുരം പറഞ്ഞു. ഇതിനായി ഇമാമുമാര്‍ക്കും മഹല്ല് നേതൃത്വത്തിനും ആവശ്യമായ ബോധവല്‍ക്കരണം നടത്തും. പുത്തിഗെ മുഹിമ്മാത്ത് ആസ്ഥാനമായി ഖാസി ഹൗസ് പ്രവര്‍ത്തിക്കും. പുത്തിഗെ മുഹിമ്മാത്തില്‍ നടന്ന ഖാസി സ്ഥാനാരോഹണച്ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷതവഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് തലപ്പാവ് അണിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. കെ.പി ഹുസൈന്‍ സഅദി കെ.സി. റോഡ് അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഇബ്രാഹിം ഹാദി ചൂരി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൊയ്തു സഅദി ചേരൂര്‍, കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി, മൂസല്‍ മദനി അല്‍ ബിശാറ, അബ്ദുല്‍ മജീദ് ഫൈസി പൊയ്യത്തബൈല്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍, സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, ഹാജി അമീറലി ചൂരി, അബ്ദുല്‍ കരീം സഅദി ഏണിയാടി, മദനി ഹമീദ് ഹാജി, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, സക്കറിയ ഫൈസി, ലണ്ടന്‍ മുഹമ്മദ് ഹാജി, അന്തുഞ്ഞി മൊഗര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, പാറപ്പള്ളി അബ്ദുല്‍ഖാദിര്‍ ഹാജി, ഡി.എം.കെ പൊയ്യത്തബയല്‍, നാസിര്‍ ബന്താട് സംബന്ധിച്ചു. അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ സ്വാഗതവും അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it