മഞ്ചേശ്വരം-കുമ്പള സംയുക്ത ജമാഅത്ത് ഖാസിയായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ 11ന് സ്ഥാനമേല്‍ക്കും

കുമ്പള: എം. അലിക്കുഞ്ഞി മുസ്ല്യാരുടെ വിയോഗത്തിലൂടെ ഒഴിവ് വന്ന മഞ്ചേശ്വരം-കുമ്പള സംയുക്ത ജമാഅത്ത് ഖാസിയായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ 11ന് ഞായറാഴ്ച സ്ഥാനമേല്‍ക്കും. രാവിലെ പത്ത് മണിക്ക് പുത്തിഗെ മുഹിമ്മാത്തിലാണ് സ്ഥാനാരോഹണച്ചടങ്ങ്. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന പരിപാടിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എ.പി അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്ത് തലപ്പാവണിയിക്കും. കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് അലിക്കുഞ്ഞി […]

കുമ്പള: എം. അലിക്കുഞ്ഞി മുസ്ല്യാരുടെ വിയോഗത്തിലൂടെ ഒഴിവ് വന്ന മഞ്ചേശ്വരം-കുമ്പള സംയുക്ത ജമാഅത്ത് ഖാസിയായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ 11ന് ഞായറാഴ്ച സ്ഥാനമേല്‍ക്കും. രാവിലെ പത്ത് മണിക്ക് പുത്തിഗെ മുഹിമ്മാത്തിലാണ് സ്ഥാനാരോഹണച്ചടങ്ങ്.
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന പരിപാടിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എ.പി അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്ത് തലപ്പാവണിയിക്കും. കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് അലിക്കുഞ്ഞി മുസ്ല്യാര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് മുഹമ്മദ് അഷ്‌റഫ് അസഖാഫ് ആദൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് എസ്.എച്ച്.എ കരീം തങ്ങള്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, മൂസല്‍ മദനി അല്‍ ബിശാറ, അബ്ദുല്‍ മജീദ് ഫൈസി പൊയ്യത്തബൈല്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, മുഹമ്മദ് സഖാഫി പാത്തൂര്‍ സംബന്ധിക്കും.
രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന അലിക്കുഞ്ഞി മുസ്ല്യാരുടെ മഖാം സിയാറത്തിന് സയ്യിദ് ജലലുദ്ദീന്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.

Related Articles
Next Story
Share it