കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പാളംതെറ്റി

ചെന്നൈ: കണ്ണൂരില്‍ നിന്ന് ഇന്നലെ വൈകിട്ട് ബംഗളൂരു യശ്വന്ത്പൂരിലേക്ക് പുറപ്പെട്ട ട്രെയിന്‍ തമിഴ്‌നാട്ടിലെ മുട്ടാന്‍പെട്ടിയില്‍ പാളം തെറ്റി. ആളപായമില്ല. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് അപകടം. ഇന്നലെ വൈകിട്ട് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് ഇന്ന് രാവിലെ 7.30ഓടെ ബംഗളൂരുവിലെത്തേണ്ട ട്രെയിനാണ് ധര്‍മ്മപുരി ജില്ലയിലെ മുട്ടാന്‍പെട്ടി റെയില്‍വെസ്റ്റേഷന് സമീപം വെച്ച് പാളം തെറ്റിയത്. കനത്ത മഴയെത്തുടര്‍ന്ന് ട്രെയിനിന് മുകളിലേക്ക് പാറ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. എഞ്ചിനും തൊട്ടടുത്തുമുള്ള ബോഗിയുമാണ് പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ല. യാത്രക്കാര്‍ മറ്റു വാഹനങ്ങളില്‍ യാത്ര തുടര്‍ന്നു. […]

ചെന്നൈ: കണ്ണൂരില്‍ നിന്ന് ഇന്നലെ വൈകിട്ട് ബംഗളൂരു യശ്വന്ത്പൂരിലേക്ക് പുറപ്പെട്ട ട്രെയിന്‍ തമിഴ്‌നാട്ടിലെ മുട്ടാന്‍പെട്ടിയില്‍ പാളം തെറ്റി. ആളപായമില്ല. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് അപകടം. ഇന്നലെ വൈകിട്ട് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് ഇന്ന് രാവിലെ 7.30ഓടെ ബംഗളൂരുവിലെത്തേണ്ട ട്രെയിനാണ് ധര്‍മ്മപുരി ജില്ലയിലെ മുട്ടാന്‍പെട്ടി റെയില്‍വെസ്റ്റേഷന് സമീപം വെച്ച് പാളം തെറ്റിയത്. കനത്ത മഴയെത്തുടര്‍ന്ന് ട്രെയിനിന് മുകളിലേക്ക് പാറ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. എഞ്ചിനും തൊട്ടടുത്തുമുള്ള ബോഗിയുമാണ് പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ല. യാത്രക്കാര്‍ മറ്റു വാഹനങ്ങളില്‍ യാത്ര തുടര്‍ന്നു. കണ്ണൂരിന് പുറമെ കാസര്‍കോട് നിന്ന് നിരവധി പേര്‍ യാത്ര ചെയ്യുന്ന ട്രെയിനാണ് ഇത്. ബംഗളൂരു ഡി.ആര്‍.എമ്മും സേലം ഡി.ആര്‍.എമ്മും പരിശോധന ആരംഭിച്ചു.

Related Articles
Next Story
Share it