കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവം മാര്‍ച്ച് 23 മുതല്‍ 27 വരെ കാസര്‍കോട് ഗവ. കോളേജില്‍; സംഘാടക സമിതി രൂപീകരിച്ചു

കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവം മാര്‍ച്ച് 23 മുതല്‍ 27 വരെ കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടക്കും. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി രൂപീകരണം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഇതാദ്യമായാണ് കണ്ണൂര്‍ സര്‍വകലാശാലാ കലോത്സവത്തിന് പൂര്‍ണമായും കാസര്‍കോട് ഗവ. കോളേജ് വേദിയാകുന്നത്. കാസര്‍കോട് ഗവ. കോളേജില്‍ നടന്ന സംഘാടക സമിതി രൂപീകരണ ചടങ്ങില്‍ കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. എം കെ ഹസന്‍ അധ്യക്ഷതവഹിച്ചു. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് […]

കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവം മാര്‍ച്ച് 23 മുതല്‍ 27 വരെ കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടക്കും. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി രൂപീകരണം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഇതാദ്യമായാണ് കണ്ണൂര്‍ സര്‍വകലാശാലാ കലോത്സവത്തിന് പൂര്‍ണമായും കാസര്‍കോട് ഗവ. കോളേജ് വേദിയാകുന്നത്.
കാസര്‍കോട് ഗവ. കോളേജില്‍ നടന്ന സംഘാടക സമിതി രൂപീകരണ ചടങ്ങില്‍ കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. എം കെ ഹസന്‍ അധ്യക്ഷതവഹിച്ചു. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് കലോത്സവം നാടിന്റെ ഉത്സവമാക്കി മാറ്റണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. എന്‍എ നെല്ലിക്കുന്ന് എംഎല്‍ എയാണ് സ്വാഗതസംഘം ചെയര്‍മാന്‍. മുന്‍ സെനറ്റ് അംഗം ആല്‍ബില്‍ മാത്യുവാണ് സ്വാഗതസംഘം കണ്‍വീനര്‍. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ. വി എം മുനീറാണ് വൈസ് ചെയര്‍മാന്‍. 501 അംഗ സംഘാടക സമിതിയും 101 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ആണ് രൂപീകരിച്ചത്. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി 20 സബ് കമ്മിറ്റികളും നിലനില്‍വന്നു. അഞ്ച് ദിവസങ്ങളിലായി 120ഓളം ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

കാസര്‍കോട് ഗവ. കോളേജിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വിവിധ ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍ എന്നിവര്‍ സംഘാടകസമിതി രൂപീകരണത്തില്‍ പങ്കെടുത്തു. സിഎച്ച് കുഞ്ഞമ്പു എംഎല്‍എ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷൈമ സിഎ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എ അശോകന്‍, പ്രമോദ് വെള്ളച്ചാല്‍, ഡോ. രാഖി രാഘവന്‍, സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടര്‍ ഡോ. നഫീസ ബേബി ടിപി, കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഹരി കുറുപ്പ് പ്രസംഗിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി ശില്പ കെ വി സ്വാഗതവും കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഷൈജിന ബി കെ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it