കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവം: കലാകിരീടം പയ്യന്നൂര്‍ കോളേജിന്

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജില്‍ വര്‍ണാഭമായി അരങ്ങേറിയ, അഞ്ചുനാള്‍ നീണ്ട കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തിന് തിരശ്ശീല വീണു. 258 പോയിന്റ് നേടി പയ്യന്നൂര്‍ കോളേജ് കിരീടം ചൂടി. 222 പോയന്റുള്ള ശ്രീ നാരായണ കോളേജ് രണ്ടാം സ്ഥാനവും 207 പോയന്റുമായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് മൂന്നാം സ്ഥാനവും നേടി. ആതിഥേയരായ കാസര്‍കോട് ഗവ. കോളേജിന് 163 പോയിന്റുണ്ട്. തുടര്‍ച്ചയായ പത്താം തവണയാണ് പയ്യന്നൂര്‍ കോളേജ് കിരീടനേട്ടം സ്വന്തമാക്കുന്നത്. രണ്ടാം സ്ഥാനത്തിന് വേണ്ടി എസ്.എന്‍ കോളേജും നെഹ്‌റു […]

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജില്‍ വര്‍ണാഭമായി അരങ്ങേറിയ, അഞ്ചുനാള്‍ നീണ്ട കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തിന് തിരശ്ശീല വീണു. 258 പോയിന്റ് നേടി പയ്യന്നൂര്‍ കോളേജ് കിരീടം ചൂടി. 222 പോയന്റുള്ള ശ്രീ നാരായണ കോളേജ് രണ്ടാം സ്ഥാനവും 207 പോയന്റുമായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് മൂന്നാം സ്ഥാനവും നേടി. ആതിഥേയരായ കാസര്‍കോട് ഗവ. കോളേജിന് 163 പോയിന്റുണ്ട്. തുടര്‍ച്ചയായ പത്താം തവണയാണ് പയ്യന്നൂര്‍ കോളേജ് കിരീടനേട്ടം സ്വന്തമാക്കുന്നത്. രണ്ടാം സ്ഥാനത്തിന് വേണ്ടി എസ്.എന്‍ കോളേജും നെഹ്‌റു കോളേജും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്.
സമാപന സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ മുഖ്യാതിഥിയായി. വിവിധങ്ങളായ ഭാഷകളുടെയും സംസ്‌കാരത്തിന്റെയും കലകളുടെയും സംഗമ ഭൂമിയായ കാസര്‍കോടിന്റെ മണ്ണില്‍ നില്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത അഭിമാനമാണ് തോന്നുന്നതെന്ന് പ്രേംകുമാര്‍ പറഞ്ഞു.
സര്‍വ്വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ എം.കെ ഹസന്‍ അധ്യക്ഷത വഹിച്ചു. സിന്‍ണ്ടിക്കേറ്റംഗങ്ങളായ ഡോ.എ അശോകന്‍, എം.സി രാജു, ഡോ.രാഖി രാഘവന്‍, ഡോ.ടി.പി അഷ്‌റഫ്, കെ.വി പ്രമോദ് കുമാര്‍, ഡോ.പി.പി ജയകുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it