കലയുടെ വര്‍ണോത്സവത്തിന് കാസര്‍കോട്ട് തുടക്കം
കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന് ഇന്ന് കാസര്‍കോട് ഗവ. കോളേജില്‍ തുടക്കമായി. ഇനിയുള്ള അഞ്ചുനാളുകള്‍ സാംസ്‌കാരിക ധാരകള്‍ കൂടിച്ചേര്‍ന്ന കാസര്‍കോടിന് കലയുടെ വിരുന്നൊരുക്കുന്നതാവും. സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ചെറുകഥാകൃത്തുമായ പ്രമോദ് രാമന്‍ നിര്‍വഹിച്ചു. സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ ഡോ. സാബു അബ്ദുല്‍ ഹമീദ് ആമുഖപ്രഭാഷണം നടത്തി. യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. എം.കെ ഹസ്സന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.വി ശില്‍പ സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, […]

കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന് ഇന്ന് കാസര്‍കോട് ഗവ. കോളേജില്‍ തുടക്കമായി. ഇനിയുള്ള അഞ്ചുനാളുകള്‍ സാംസ്‌കാരിക ധാരകള്‍ കൂടിച്ചേര്‍ന്ന കാസര്‍കോടിന് കലയുടെ വിരുന്നൊരുക്കുന്നതാവും. സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ചെറുകഥാകൃത്തുമായ പ്രമോദ് രാമന്‍ നിര്‍വഹിച്ചു. സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ ഡോ. സാബു അബ്ദുല്‍ ഹമീദ് ആമുഖപ്രഭാഷണം നടത്തി. യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. എം.കെ ഹസ്സന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.വി ശില്‍പ സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വാര്‍ഡ് കൗണ്‍സിലര്‍ സവിത, സിണ്ടിക്കേറ്റ് അംഗങ്ങളായ എം.സി രാജു, എ. അശോകന്‍, എം. ശ്രീലേഖ, ഡോ. ടി.പി നഫീസ ബേബി, ഡോ. കെ.കെ ഹരിക്കുറുപ്പ്, ഡോ. കെ. വിജയന്‍, എന്‍.എ അബൂബക്കര്‍, അര്‍ജ്ജുനന്‍ തായലങ്ങാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
140 കോളേജുകളില്‍ നിന്നുള്ള അയ്യായിരത്തോളം പ്രതിഭകളാണ് 120 മത്സരവിഭാഗങ്ങളിലായി മാറ്റുരക്കുന്നത്. കാസര്‍കോട് ഗവ. കോളേജ് ആദ്യമായാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്. കലോത്സവം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധങ്ങളായ കലാരൂപങ്ങള്‍ കോളേജ് ക്യാമ്പസിലൊരുക്കിയിട്ടുണ്ട്. പന്ത്രണ്ടോളം വേദികളിലായാണ് മത്സരം. ഇന്ന് കവിതാലാപനം, പ്രസംഗം, കവിതാരചന, ചെറുകഥാരചന, പ്രബന്ധരചന, പൂക്കളം, കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍, ഓയില്‍പെയ്ന്റിംഗ്, തിരക്കഥാരചന, കാവ്യകേളി, അക്ഷരശ്ലോകം, ക്ലേമോഡലിംഗ് മത്സരങ്ങളാണ് നടക്കുന്നത്. മറ്റു സ്റ്റേജിതര മത്സരങ്ങള്‍ നാളെ നടക്കും.