കണ്ണൂര്‍ സര്‍വ്വകലാശാല മഞ്ചേശ്വരം കാമ്പസ് പ്രവര്‍ത്തന സജ്ജമാകുന്നു; വൈസ് ചാന്‍സലര്‍ കേന്ദ്രം സന്ദര്‍ശിച്ചു

കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാല മഞ്ചേശ്വരം കാമ്പസ് കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന്റെ ഭാഗമായി വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ കേന്ദ്രം സന്ദര്‍ശിച്ചു. പൂര്‍ത്തീകരിച്ച കെട്ടിടങ്ങളും ക്ലാസ് മുറികളും വൈസ് ചാന്‍സലറും സര്‍വ്വകലാശാലയുടെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും നോക്കികണ്ടു. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് ഈ മേഖലയില്‍ അനുഭവിക്കുന്ന വിദ്യാഭ്യാസപരമായ അസൗകര്യങ്ങള്‍ വൈസ് ചാന്‍സലറെ ബോധ്യപ്പെടുത്തി. ഉടന്‍ തന്നെ എല്‍.എല്‍.എം. (ക്രിമിനല്‍ ലോ ആന്റ് ക്രിമിനല്‍ ജസ്റ്റീസ്) കോഴ്‌സ് ആരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ കാസര്‍കോട് […]

കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാല മഞ്ചേശ്വരം കാമ്പസ് കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന്റെ ഭാഗമായി വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ കേന്ദ്രം സന്ദര്‍ശിച്ചു. പൂര്‍ത്തീകരിച്ച കെട്ടിടങ്ങളും ക്ലാസ് മുറികളും വൈസ് ചാന്‍സലറും സര്‍വ്വകലാശാലയുടെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും നോക്കികണ്ടു. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് ഈ മേഖലയില്‍ അനുഭവിക്കുന്ന വിദ്യാഭ്യാസപരമായ അസൗകര്യങ്ങള്‍ വൈസ് ചാന്‍സലറെ ബോധ്യപ്പെടുത്തി. ഉടന്‍ തന്നെ എല്‍.എല്‍.എം. (ക്രിമിനല്‍ ലോ ആന്റ് ക്രിമിനല്‍ ജസ്റ്റീസ്) കോഴ്‌സ് ആരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഞ്ചേശ്വരം സെന്ററില്‍ അക്കാദമി പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമെന്നനിലയില്‍ 20 സീറ്റുകളിലാണ് എല്‍.എല്‍.എമ്മിന് പ്രവേശനം അനുവദിക്കുക. കോസ്റ്റ് ഷെയറിംഗ് മാതൃകയില്‍ ഫീസുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കും. എന്നാല്‍ സ്വകാര്യ കോളേജുകളില്‍ നിന്ന് താരതമ്യേന കുറവായിരിക്കുമിത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സ് കൂടി ആരംഭിക്കും. ഉത്തര മലബാറിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഉന്നമനം ലക്ഷ്യമിട്ടാണ് കാമ്പസിന്റെ പ്രവര്‍ത്തനം സജ്ജമാക്കുന്നത്. കാമ്പസില്‍ എം.കോം (കോമേഴ്‌സ്), ഭാഷാവൈവിധ്യ പഠനകേന്ദ്രവും തുടങ്ങാന്‍ പദ്ധതിയുണ്ട്. പിന്നോക്ക മേഖലകളില്‍ സ്ഥിതിചെയ്യുന്ന മഞ്ചേശ്വരം, മാനന്തവാടി കാമ്പസിന്റെ ഉന്നമനത്തിനായി പത്ത് കോടി രൂപയുടെ പദ്ധതി സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണ്. കണ്ണൂര്‍ സര്‍വകലാശാലക്ക് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായുള്ള എട്ട് കാമ്പസുകളില്‍ ഒന്നാണ് മഞ്ചേശ്വരം കാമ്പസ്. ജില്ലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പ്രത്യേക പദ്ധതികള്‍ വരുംവര്‍ഷങ്ങളില്‍ സര്‍വ്വകലാശാല ആവിഷ്‌ക്കരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രൊ. വൈസ് ചാന്‍സിലര്‍ പ്രൊഫ. സാബു എ., സിണ്ടിക്കേറ്റ് അംഗം ഡോ. എ. അശോകന്‍ എന്നിവരും സംബന്ധിച്ചു.

Related Articles
Next Story
Share it