കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം; വേദികള്‍ ഉണര്‍ന്നു

മുന്നാട്: മുന്നാട് പീപ്പിള്‍ സഹകരണ ആര്‍ട്‌സ് ആന്റ് സയന്‍സ്‌കോളേജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സ്റ്റേജിതര മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്ന് രാവിലെ മുതലാണ് വേദികള്‍ ഉണര്‍ന്നത്. പ്രധാന വേദിയില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നാടോടി നൃത്തമാണ് ഇന്ന് നടക്കുന്നത്. വേദി രണ്ടില്‍ മാര്‍ഗംകളിയും വേദി മൂന്നില്‍ ദഫ്മുട്ടും 4ല്‍ മോണോ ആക്ടും നടക്കുന്നു. വേദി അഞ്ചില്‍ ഗസല്‍, ആറില്‍ ഗിത്താര്‍ മത്സരവും നടന്നുവരികയാണ്. ഇന്ന് മുതല്‍ മൂന്നു […]

മുന്നാട്: മുന്നാട് പീപ്പിള്‍ സഹകരണ ആര്‍ട്‌സ് ആന്റ് സയന്‍സ്‌കോളേജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സ്റ്റേജിതര മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്ന് രാവിലെ മുതലാണ് വേദികള്‍ ഉണര്‍ന്നത്. പ്രധാന വേദിയില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നാടോടി നൃത്തമാണ് ഇന്ന് നടക്കുന്നത്. വേദി രണ്ടില്‍ മാര്‍ഗംകളിയും വേദി മൂന്നില്‍ ദഫ്മുട്ടും 4ല്‍ മോണോ ആക്ടും നടക്കുന്നു. വേദി അഞ്ചില്‍ ഗസല്‍, ആറില്‍ ഗിത്താര്‍ മത്സരവും നടന്നുവരികയാണ്. ഇന്ന് മുതല്‍ മൂന്നു നാളുകളില്‍ സ്റ്റേജ് മത്സരങ്ങള്‍ നടക്കും. ഇന്ന് വൈകീട്ട് 4 മണിക്ക് നിയമസഭാ സ്പീക്കര്‍ എ .എന്‍ ഷംസീര്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. സിനിമ നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍, നടി ചിത്ര എന്നിവര്‍ മുഖ്യാതിഥികളാകും. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിക്കും.

Related Articles
Next Story
Share it