ഒമാന്‍ യാത്രാവിലക്ക് നീക്കിയതോടെ കണ്ണൂരില്‍ നിന്നു മസ്‌കറ്റിലേക്ക് വിമാന സര്‍വീസ് തുടങ്ങി
കണ്ണൂര്‍: കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഒമാന്‍ നീക്കിയതോടെ കണ്ണൂരില്‍ നിന്നു മസ്‌കറ്റിലേക്ക് വിമാന സര്‍വീസ് തുടങ്ങി. നീണ്ട ഇടവേളകള്‍ക്ക് ശേഷം ഈ മാസം ഒന്ന് മുതലാണ് ഒമാന്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ വിലക്ക് നീക്കിയത്. ഏപ്രില്‍ 24 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് മസ്‌കറ്റ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂരില്‍ നിന്ന് മസ്‌കറ്റിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. എയര്‍ ബബിള്‍ […]

കണ്ണൂര്‍: കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഒമാന്‍ നീക്കിയതോടെ കണ്ണൂരില്‍ നിന്നു മസ്‌കറ്റിലേക്ക് വിമാന സര്‍വീസ് തുടങ്ങി. നീണ്ട ഇടവേളകള്‍ക്ക് ശേഷം ഈ മാസം ഒന്ന് മുതലാണ് ഒമാന്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ വിലക്ക് നീക്കിയത്. ഏപ്രില്‍ 24 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് മസ്‌കറ്റ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂരില്‍ നിന്ന് മസ്‌കറ്റിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. എയര്‍ ബബിള്‍ ക്രമീകരണത്തിലൂടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുക. രാവിലെ 9.45ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 11.25ന് മസ്‌കറ്റില്‍ എത്തുന്ന തരത്തിലാണ് വിമാനം പുറപ്പെടുന്നത്. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് കണ്ണൂരില്‍ നിന്നും സര്‍വീസ് ഉള്ളത്. ഒക്ടോബര്‍ പകുതി വരെ ടിക്കറ്റ് ബുക്കിംഗ് ഓപ്പണ്‍ ആണ്.
റഗുലര്‍ രാജ്യാന്തര സര്‍വീസ് തുടങ്ങാന്‍ ഡി ജി സി എ അനുമതി നല്‍കിയിട്ടില്ലെങ്കിലും വന്ദേഭാരത്, എയര്‍ ബബിള്‍ ക്രമീകരണം വഴിയാണ് വീണ്ടും സര്‍വീസുകള്‍ ആരംഭിച്ചത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനങ്ങള്‍ ആണ് കൂടുതല്‍ ആയി സര്‍വീസ് നടത്തുന്നത്. അതേസമയം, ടിക്കറ്റിന് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിന് വലിയ പ്രതിഷേധം ആണ് യാത്രക്കാരുടെ ഇടയില്‍ നിന്നും ഉയര്‍ന്നു വരുന്നത്.