പോക്‌സോ കേസില്‍ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

ബദിയടുക്ക: പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ കണ്ണൂര്‍ സ്വദേശി അറസ്റ്റിലായി. കോളയാട്ടെ എം.ബി വിനോയ്(50) ആണ്് അറസ്റ്റിലായത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. വിനോയ് ഒരാഴ്ച മുമ്പാണ് ഈ ഭാഗത്ത് ജോലിക്കെത്തിയത്. പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം വിദ്യാര്‍ത്ഥി വീട്ടുകാരോടും തുടര്‍ന്ന് ചൈല്‍ഡ്‌ലൈനിലും അറിയിക്കുകയായിരുന്നു. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. കര്‍ണ്ണാടക അതിര്‍ത്തി പ്രദേശത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് എസ്.ഐ കെ.പി […]

ബദിയടുക്ക: പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ കണ്ണൂര്‍ സ്വദേശി അറസ്റ്റിലായി. കോളയാട്ടെ എം.ബി വിനോയ്(50) ആണ്് അറസ്റ്റിലായത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. വിനോയ് ഒരാഴ്ച മുമ്പാണ് ഈ ഭാഗത്ത് ജോലിക്കെത്തിയത്. പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം വിദ്യാര്‍ത്ഥി വീട്ടുകാരോടും തുടര്‍ന്ന് ചൈല്‍ഡ്‌ലൈനിലും അറിയിക്കുകയായിരുന്നു. പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. കര്‍ണ്ണാടക അതിര്‍ത്തി പ്രദേശത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് എസ്.ഐ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it