കുമ്പള പേരാല്‍ കണ്ണൂര്‍ മഖാം ഉറൂസ് നാളെ സമാപിക്കും

കുമ്പള: പതിനാല് ദിവസം നീണ്ട് നിന്ന കുമ്പള പേരാല്‍ കണ്ണൂര്‍ പനമ്പൂര്‍ സീതി വലിയുള്ളാഹിയുടെ പേരിലുള്ള അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കഴിച്ച് വരാറുള്ള ഉദയാസ്തമന ഉറൂസും നേര്‍ച്ചയും നാളെ അന്നദാനത്തോടെ സമാപിക്കും.സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ മഖാം സിയാറത്തിന് നേതൃത്വം നല്‍കും.സയ്യിദ് എന്‍.പി.എം. ഷറഫുദ്ദീന്‍ തങ്ങള്‍ അല്‍ ഹാദി റബ്ബാനി കുന്നുങ്കൈ കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.സയ്യിദ് കെ.എസ്.അലി തങ്ങള്‍ കുമ്പോള്‍ അധ്യക്ഷത വഹിക്കും.ഇന്ന് രാത്രി സമാപന സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.സിറാജുദ്ദീന്‍ […]

കുമ്പള: പതിനാല് ദിവസം നീണ്ട് നിന്ന കുമ്പള പേരാല്‍ കണ്ണൂര്‍ പനമ്പൂര്‍ സീതി വലിയുള്ളാഹിയുടെ പേരിലുള്ള അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കഴിച്ച് വരാറുള്ള ഉദയാസ്തമന ഉറൂസും നേര്‍ച്ചയും നാളെ അന്നദാനത്തോടെ സമാപിക്കും.
സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ മഖാം സിയാറത്തിന് നേതൃത്വം നല്‍കും.
സയ്യിദ് എന്‍.പി.എം. ഷറഫുദ്ദീന്‍ തങ്ങള്‍ അല്‍ ഹാദി റബ്ബാനി കുന്നുങ്കൈ കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
സയ്യിദ് കെ.എസ്.അലി തങ്ങള്‍ കുമ്പോള്‍ അധ്യക്ഷത വഹിക്കും.
ഇന്ന് രാത്രി സമാപന സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. നാളെ സുബ്ഹി നിസ്‌ക്കാരത്തിന് ശേഷം മൗലീദ് പാരായണത്തിന് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍ നേതൃത്വം നല്‍കും.
അതിന് ശേഷം ചീരണി വിതരണം നടക്കും.

Related Articles
Next Story
Share it