കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആസ്പത്രി ഡേ കെയര്‍ ക്ലിനിക്കിന്റെ ലോഞ്ചിംഗ് നടന്നു
കാസര്‍കോട്: നൂതന സംവിധാനങ്ങളുമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(കിംസ്)ന്റെ കണ്ണൂരിലെ ശ്രീചന്ദ് ആസ്പത്രിയില്‍ നടുവേദന ഒറ്റദിവസം കൊണ്ട് സുഖപ്പെടുത്തുന്ന ഡേ കെയര്‍ ക്ലിനിക്കിന്റെ ലോഞ്ചിംഗ് കാസര്‍കോട് സിറ്റി ടവറില്‍ നടന്നു. ചടങ്ങ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് ലോഗോ നല്‍കി ഉദ്ഘാടനം ചെയ്തു. കിംസ് കേരള ക്ലസ്റ്റര്‍ സി.ഇ.ഒ ആന്റ് ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിര്‍ മുഖ്യാതിഥിയായി. കിംസ് ശ്രീചന്ദ് യൂണിറ്റ് ഹെഡ് ജോ. ദില്‍ഷാദ്, പ്രശസ്ത ന്യൂറോ സ്പൈന്‍ സര്‍ജന്‍ […]

കാസര്‍കോട്: നൂതന സംവിധാനങ്ങളുമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(കിംസ്)ന്റെ കണ്ണൂരിലെ ശ്രീചന്ദ് ആസ്പത്രിയില്‍ നടുവേദന ഒറ്റദിവസം കൊണ്ട് സുഖപ്പെടുത്തുന്ന ഡേ കെയര്‍ ക്ലിനിക്കിന്റെ ലോഞ്ചിംഗ് കാസര്‍കോട് സിറ്റി ടവറില്‍ നടന്നു. ചടങ്ങ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്ക് ലോഗോ നല്‍കി ഉദ്ഘാടനം ചെയ്തു. കിംസ് കേരള ക്ലസ്റ്റര്‍ സി.ഇ.ഒ ആന്റ് ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിര്‍ മുഖ്യാതിഥിയായി. കിംസ് ശ്രീചന്ദ് യൂണിറ്റ് ഹെഡ് ജോ. ദില്‍ഷാദ്, പ്രശസ്ത ന്യൂറോ സ്പൈന്‍ സര്‍ജന്‍ ഡോ. മഹേഷ് ഭട്ട് എന്നിവരും പങ്കെടുത്തു. അത്യാധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള പെല്‍ഡ് ചികില്‍സ, കൂള്‍ഡ് ആര്‍.എഫ് ചികില്‍സ, റീജനറേറ്റീവ് മെഡിസിന്‍ എന്നീ മൂന്ന് നൂതന ചികിത്സാ രീതികളാണ് ഡേ കെയര്‍ ക്ലിനിക്കിലുള്ളത്. കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഒക്ടോബര്‍ ഒന്നുമുതലാണ് കണ്ണൂരില്‍ ആസ്പത്രിയുടെ പ്രവര്‍ത്തനമാരംഭിച്ചത്. രാജ്യത്തുടനീളം അനേകം പേര്‍ക്ക് ആശ്വാസമാകുന്ന കിംസിന് കാസര്‍കോട്ടും ആസ്പത്രി തുടങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും എത്രയും വേഗത്തില്‍ അത് പ്രാവര്‍ത്തികമാക്കുമെന്നും ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. കിംസിന്റെ പുതിയ ആസ്പത്രി കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖലയില്‍ മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.