കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചക്ക് വ്യാഴാഴ്ച തുടക്കമാവും
ബദിയടുക്ക: കണ്ണിയത്ത് അഹ്‌മദ് മുസ്ലിയാരുടെ മുപ്പതാം ആണ്ട് നേര്‍ച്ചയും കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയുടെ ഒമ്പതാം വാര്‍ഷിക സമ്മേളനവും ഡിസംബര്‍ 9, 10, 11 തീയതികളില്‍ വിവിധ പരിപാടികളോടെ ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ക്യാമ്പസില്‍ വെച്ച് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഒമ്പതിന് വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പെരഡാല മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് ഷമീം തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മഖാം പരിസരത്ത് നിന്നും വിളംബര റാലി ആരംഭിച്ചു. കാമ്പസ് അങ്കണത്തില്‍ […]
ബദിയടുക്ക: കണ്ണിയത്ത് അഹ്‌മദ് മുസ്ലിയാരുടെ മുപ്പതാം ആണ്ട് നേര്‍ച്ചയും കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയുടെ ഒമ്പതാം വാര്‍ഷിക സമ്മേളനവും ഡിസംബര്‍ 9, 10, 11 തീയതികളില്‍ വിവിധ പരിപാടികളോടെ ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ക്യാമ്പസില്‍ വെച്ച് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഒമ്പതിന് വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പെരഡാല മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് ഷമീം തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മഖാം പരിസരത്ത് നിന്നും വിളംബര റാലി ആരംഭിച്ചു. കാമ്പസ് അങ്കണത്തില്‍ […]

ബദിയടുക്ക: കണ്ണിയത്ത് അഹ്‌മദ് മുസ്ലിയാരുടെ മുപ്പതാം ആണ്ട് നേര്‍ച്ചയും കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയുടെ ഒമ്പതാം വാര്‍ഷിക സമ്മേളനവും ഡിസംബര്‍ 9, 10, 11 തീയതികളില്‍ വിവിധ പരിപാടികളോടെ ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ക്യാമ്പസില്‍ വെച്ച് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒമ്പതിന് വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പെരഡാല മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് ഷമീം തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മഖാം പരിസരത്ത് നിന്നും വിളംബര റാലി ആരംഭിച്ചു. കാമ്പസ് അങ്കണത്തില്‍ സമാപിക്കും. 5.30ന് സ്വാഗതസംഘം ചെയര്‍മാന്‍ യു.എം അബ്ദുല്‍റഹ്‌മാന്‍ മൗലവി പതാക ഉയര്‍ത്തും. രാത്രി 7 മണിക്ക് സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി ജനറല്‍ സെക്രട്ടറി ഫസലുറഹ്‌മാന്‍ ദാരിമി കൂമ്പഡജ അധ്യക്ഷത വഹിക്കും. യു.കെ മുഹമ്മദ് ഹനീഫ് നിസാമി മുഖ്യപ്രഭാഷണം നടത്തും. 10ന് രാവിലെ 10 മണിക്ക് നടക്കുന്ന കുടുംബ സംഗമം സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംകൈ ഉദ്ഘാടനം ചെയ്യും. അക്കാദമി വൈസ് പ്രസിഡണ്ട് ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിക്കും. അസ്‌ലം അസ്ഹരി പൊയ്തുംകടവ് വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 12.30ന് മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് കര്‍ണാടക മജ്‌ലിസുന്നൂര്‍ ചിഫ് അമീര്‍ എം.എസ് തങ്ങള്‍ മദനി ഓലമുണ്ട നേതൃത്വം നല്‍കും. ജി.എസ് അബ്ദുല്‍ ഹമീദ് ദാരിമി നായന്മാര്‍മൂല ഉത്‌ബോധനം നടത്തും. പ്രമുഖ പണ്ഡിതരും സാദാത്തുക്കളും നേതാക്കളും സംബന്ധിക്കും. രാത്രി 7 മണിക്ക് മതപ്രഭാഷണം സമസ്ത കേന്ദ്രം മുശാവറ അംഗം പി.വി അബ്ദുസ്സലാം ദാരിമി ആലംപാടി ഉദ്ഘാടനം ചെയ്യും. അക്കാദമി ട്രഷറര്‍ അഷ്‌റഫ് പള്ളിക്കണ്ടം അധ്യക്ഷത വഹിക്കും. ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍ പ്രഭാഷണം നടത്തും.
11ന് വൈകിട്ട് 4 മണിക്ക് ഖതമുല്‍ ഖുര്‍ആന്‍, ദുആ, മൗലിദ് മജ്‌ലിസ് തുടങ്ങിയവക്ക് സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി നേതൃത്വം നല്‍കും. മഗ്രിബ് നിസ്‌കാരാന്തരം സമാപന സമ്മേളന ഉദ്ഘാടനവും സ്ഥാപന പുരോഗതിയുടെ കര്‍മ്മ പദ്ധതി മിഷന്‍ 25 പ്രഖ്യാപനവും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹ്‌മാന്‍ മൗലവി അധ്യക്ഷത വഹിക്കും. സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ അനുഗ്രഹ പ്രഭാഷണവും കൂട്ടപ്രാര്‍ത്ഥനയും നിര്‍വഹിക്കും. ആശിഖ് ദാരിമി ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തും. ദിനി സേവന രംഗത്ത് 6 പതിറ്റാണ്ട് പിന്നിട്ട യു.എം ഉസ്താദിനെ ഉപഹാരം നല്‍കി ആദരിക്കും. സി.ടി അഹ്‌മദലി, എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, എ.കെ.എം അഷ്‌റഫ് എംഎല്‍എ, ടി.ഇ. അബ്ദുല്ല, എ. അബ്ദുല്‍ റഹ്‌മാന്‍, അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ്, പി.ബി. ഷഫിഖ് മുഖ്യാതിഥികളായിരിക്കും. ആയിരങ്ങള്‍ക്കുള്ള അന്നദാനത്തോടെ ആണ്ടുനേര്‍ച്ച് സമാപിക്കും.
അക്കാദമി കാമ്പസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാപന പ്രസിഡണ്ട് യുഎം അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി എം. ഫസലുറഹ്‌മാന്‍ ദാരിമി, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, ട്രഷറര്‍ അഷ്‌റഫ് പള്ളിക്കണ്ടം, പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, കോട്ട അബ്ദുല്‍ റഹ്‌മാന്‍ ഹാജി, എം.എസ് മൊയ്തു ഗോളിയടുക്ക, ബദറുദ്ദീന്‍ താസിം, അബ്ദുല്ല ചാലക്കര, ഹനീഫ കുമ്പടാജെ, അലി കന്യാന സംബന്ധിച്ചു.