കണ്ണന്‍ പാട്ടാളി സ്മാരക നാട്യാചാര പുരസ്‌കാരം കേശവകുണ്ട്‌ലായര്‍ക്ക്

കാഞ്ഞങ്ങാട്: നാട്യരത്‌നം കണ്ണന്‍ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് വര്‍ഷം തോറും നല്‍കി വരുന്ന നാട്യാചാര പുരസ്‌കാരം നാട്യ കേസരി കേശവകുണ്ട്‌ലായര്‍, പ്രതിഭാ പുരസ്‌കാരം കലാനിലയം വാസുദേവന്‍ എന്നിവര്‍ക്ക് നല്‍കും. നാളെയും 29നും തച്ചങ്ങാട് ബി.ആര്‍.ഡി.സി മന്ദിരത്തില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് നാട്യാചാര്യാ പുരസ്‌കാരം. 5,001 രൂപയും ഫലകവുമാണ് പ്രതിഭാ പുരസ്‌കാരം. നാളെ ഉച്ചയ്ക്ക് നടക്കുന്ന കുടുംബസംഗമത്തോടെ വാര്‍ഷിക ദിനാഘോഷ പരിപാടികള്‍ തുടങ്ങും. പി.വി ഭാസ്‌കരന്‍ ഉദ്ഘാടനം […]

കാഞ്ഞങ്ങാട്: നാട്യരത്‌നം കണ്ണന്‍ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് വര്‍ഷം തോറും നല്‍കി വരുന്ന നാട്യാചാര പുരസ്‌കാരം നാട്യ കേസരി കേശവകുണ്ട്‌ലായര്‍, പ്രതിഭാ പുരസ്‌കാരം കലാനിലയം വാസുദേവന്‍ എന്നിവര്‍ക്ക് നല്‍കും. നാളെയും 29നും തച്ചങ്ങാട് ബി.ആര്‍.ഡി.സി മന്ദിരത്തില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് നാട്യാചാര്യാ പുരസ്‌കാരം. 5,001 രൂപയും ഫലകവുമാണ് പ്രതിഭാ പുരസ്‌കാരം. നാളെ ഉച്ചയ്ക്ക് നടക്കുന്ന കുടുംബസംഗമത്തോടെ വാര്‍ഷിക ദിനാഘോഷ പരിപാടികള്‍ തുടങ്ങും. പി.വി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് നടക്കുന്ന ആദര സമ്മേളനം പത്മശ്രീ സദനം ബാലകൃഷ്ണനാശാന്‍ ഉദ്ഘാടനം ചെയ്യും. പത്മശ്രീ എസ്.ആര്‍.ഡി പ്രസാദ്, പത്മശ്രീ സത്യനാരായണ ബല്ലാരി, പത്മശ്രീ ഇ.പി. നാരായണന്‍ പെരുവണ്ണാന്‍, നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. കണ്ണന്‍ പാട്ടാളി ആശാന്റെ ജീവിതത്തെ അടിസ്ഥാനമാക്കി തയാറാക്കിയ ചുവന്ന താടി ഡോക്യുമെന്ററിയും ഒരു കല്ലടിക്കോടന്‍ സൗമ്യത പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്യും. ചെറുതാഴം കുഞ്ഞിരാമ മാരാര്‍, ശങ്കര്‍ സ്വാമികൃപ, മുകുന്ദന്‍ ഇളം കുറ്റിപെരുമലയന്‍, രാജേന്ദ്രന്‍ പുല്ലൂര്‍, അരുണ്‍ തൃക്കണ്ണാട്, ഉമേശ് അഗ്ഗിത്തായ, ചോയി മണിയാണി, പി. കൃഷ്ണന്‍ അടുക്കം, ശ്രീനാഥ് തച്ചങ്ങാട്, യുവശക്തി നാടകവേദി, അരവത്ത് വിനോദ് കണ്ണോല്‍ എന്നിവരെ ആദരിക്കും. കോട്ടയ്ക്കല്‍ നാട്യസംഘം അവതരിപ്പിക്കുന്ന കഥകളിയും 29ന് വൈകിട്ട് ആറിന് മണിക്ക് ഉടുപ്പി തിയേറ്റര്‍ യക്ഷയുടെ ചക്രവ്യൂഹ യക്ഷഗാനവും അവതരിപ്പിക്കും. വാര്‍ഷികാനുസ്മരണ പരിപാടിയുടെ ഭാഗമായി രണ്ടു ദിവസവും കഥകളി -യക്ഷഗാനം സമന്വയ സോദാഹരണ ശില്‍പശാലയും 28ന് കലാമണ്ഡലം നയന നാരായണന്‍, 29ന് സവിത സതീഷ് എന്നിവരുടെ ഭരതനാട്യവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. പത്ര സമ്മേളനത്തില്‍ ഡോ. എ.എം ശ്രീധരന്‍, മഹേഷ് പാട്ടാളി സംബന്ധിച്ചു.

Related Articles
Next Story
Share it