ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നഡയെന്ന് ഗൂഗിള്‍; പ്രതിഷേധം വ്യാപകം; നോട്ടീസ് അയക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: രാജ്യത്തെ ഏറ്റവും മോശം ഭാഷ കന്നഡയെന്ന് ഗൂഗിള്‍. ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ ഏതാണെന്ന ചോദ്യത്തിനാണ് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ കന്നഡ ആണെന്ന ഉത്തരം നല്‍കുന്നത്. സംഭവത്തില്‍ ട്വിറ്ററില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടു. ഗൂഗിളിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിള്‍ അധികൃതര്‍ക്ക് നോട്ടീസ് അയക്കുമെന്ന് കന്നട സാംസ്‌കാരിക മന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു. ഒരു വെബ്‌സൈറ്റില്‍ നല്‍കിയ വിവരമാണ് ഗൂഗിള്‍ നല്‍കിയിരുന്നത്. ഇതേതുടര്‍ന്ന് ഈ വെബ്‌സൈറ്റ് ആളുകള്‍ […]

ബംഗളൂരു: രാജ്യത്തെ ഏറ്റവും മോശം ഭാഷ കന്നഡയെന്ന് ഗൂഗിള്‍. ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ ഏതാണെന്ന ചോദ്യത്തിനാണ് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ കന്നഡ ആണെന്ന ഉത്തരം നല്‍കുന്നത്. സംഭവത്തില്‍ ട്വിറ്ററില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടു. ഗൂഗിളിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിള്‍ അധികൃതര്‍ക്ക് നോട്ടീസ് അയക്കുമെന്ന് കന്നട സാംസ്‌കാരിക മന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു.

ഒരു വെബ്‌സൈറ്റില്‍ നല്‍കിയ വിവരമാണ് ഗൂഗിള്‍ നല്‍കിയിരുന്നത്. ഇതേതുടര്‍ന്ന് ഈ വെബ്‌സൈറ്റ് ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ ഗൂഗിള്‍ വെബ്‌സൈറ്റില്‍ നിന്നും എടുത്തിട്ടുള്ള ഉത്തരം നീക്കം ചെയ്തു. കന്നട ഭാഷക്ക് അതിന്റേതായ ചരിത്രമുണ്ടെന്നും 2,500ലധികം വര്‍ഷത്തിന്റെ പഴക്കമുണ്ടെന്നും കന്നടിഗരുടെ അഭിമാനമാണെന്നും മന്ത്രി അരവിന്ദ് ലിംബാവലി ട്വീറ്റ് ചെയ്തു. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മോശമായ ഭാഷയായി കന്നടയെ ചിത്രീകരിക്കുന്നതിലൂടെ കന്നടിഗരുടെ അഭിമാനത്തെ അവഹേളിക്കുകയാണ് ഗൂഗിളെന്നും നിയമവകുപ്പുമായി ചര്‍ച്ച ചെയ്ത് ഗൂഗിളിന് നോട്ടീസ് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിരവധിയാളുകള്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. സംഭവത്തില്‍ ഗൂഗിള്‍ മാപ്പുപറയണമെന്ന് ബംഗളൂരു സെന്‍ട്രലില്‍ നിന്നുള്ള ലോക്‌സഭാംഗം പി.സി. മോഹന്‍ ആവശ്യപ്പെട്ടു. ഭാഷകള്‍ക്കെതിരായ ഇത്തരം വിദ്വേഷം നേരത്തെ തന്നെ നിയന്ത്രിക്കാന്‍ ഗൂഗിളിന് കഴിയില്ലെയെന്നും ഇത്തരം തെറ്റുകള്‍ ഒരിക്കലും സ്വീകാര്യമല്ലെന്നും മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു.

കന്നഡ ഭാഷ കന്നഡിഗരുടെ വികാരമാണെന്നും ഇത്തരത്തിലുള്ള ഗൂഗിളിന്റെ മറുപടി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും നിരവധിയാളുകള്‍ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തും ഒരു ഭാഷയും മോശമല്ലെന്നും എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.

Related Articles
Next Story
Share it