വായനാ ദിനത്തിലും ബദിയടുക്കയില്‍ കന്നഡ കവി കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ പേരിലുള്ള ഗ്രന്ഥാലയം അടഞ്ഞു തന്നെ

ബദിയടുക്ക: വയനാ ദിനത്തിലും ബദിയടുക്കയില്‍ പ്രശസ്ത കന്നഡ കവി ഡോ. നാടോജ കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ പേരിലുള്ള ഗ്രന്ഥാലയം നാഥനില്ലാതെ അടഞ്ഞുകിടക്കുന്നു. കവിയുടെ ഓര്‍മ്മകള്‍ ഇന്നും നിലകൊള്ളുന്ന ശാന്തി കുടീരത്തിലേക്ക് കടന്നുപോകുന്ന റോഡരികില്‍ ബദിയടുക്ക പഞ്ചായത്ത് ബോളുക്കട്ട മിനി സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ച ലൈബ്രറിയാണ് വായനാ ദിനത്തിലും അനാഥമായി കാടുകയറി നശിക്കുന്നത്. വര്‍ഷങ്ങളോളമായി തുറക്കാതെ അടച്ചിട്ടിരിക്കുന്ന ലൈബ്രറിയുടെ വാതിലും മറ്റും ചിതലരിച്ചും ജനാലയുടെ ഇരുമ്പ് പാളികള്‍ തുരുമ്പെടുത്തും നശിച്ചുകൊണ്ടിരിക്കുന്നു.കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ സ്മാരകമായി 2015 അവസാനത്തിലാണ് ലൈബ്രറി […]

ബദിയടുക്ക: വയനാ ദിനത്തിലും ബദിയടുക്കയില്‍ പ്രശസ്ത കന്നഡ കവി ഡോ. നാടോജ കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ പേരിലുള്ള ഗ്രന്ഥാലയം നാഥനില്ലാതെ അടഞ്ഞുകിടക്കുന്നു. കവിയുടെ ഓര്‍മ്മകള്‍ ഇന്നും നിലകൊള്ളുന്ന ശാന്തി കുടീരത്തിലേക്ക് കടന്നുപോകുന്ന റോഡരികില്‍ ബദിയടുക്ക പഞ്ചായത്ത് ബോളുക്കട്ട മിനി സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ച ലൈബ്രറിയാണ് വായനാ ദിനത്തിലും അനാഥമായി കാടുകയറി നശിക്കുന്നത്. വര്‍ഷങ്ങളോളമായി തുറക്കാതെ അടച്ചിട്ടിരിക്കുന്ന ലൈബ്രറിയുടെ വാതിലും മറ്റും ചിതലരിച്ചും ജനാലയുടെ ഇരുമ്പ് പാളികള്‍ തുരുമ്പെടുത്തും നശിച്ചുകൊണ്ടിരിക്കുന്നു.
കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ സ്മാരകമായി 2015 അവസാനത്തിലാണ് ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചത്. നേരത്തെ ഗ്രാമ പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്ന പുസ്തകങ്ങളും പലരും സൗജന്യമായി നല്‍കിയവയും ഇവിടെയുണ്ട്. ഉദ്ഘാടന ദിവസം തുറന്നതല്ലാതെ പിന്നീട് തുറന്നതുമില്ല. ഗ്രന്ഥാലയം തുറക്കാത്തതിനെ ചൊല്ലി പലരും പ്രതിഷേധവുമായി രംഗത്തുവന്നതിനെ തുടര്‍ന്ന് ലൈബ്രറി ഉച്ചക്ക് രണ്ടുമണി മുതല്‍ അഞ്ചുമണിവരെ തുറന്നു പ്രവര്‍ത്തിക്കാന്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഒരാളെ നിയമിച്ചിരുന്നു. ചുരുക്കം ചില ദിവസം തുറന്നു പ്രവര്‍ത്തിച്ച ഗ്രന്ഥാലയം പിന്നീട് തുറന്നതുമില്ല. ഇതിനുവേണ്ടി നിയോഗിച്ച ജീവനക്കാരിയാകട്ടെ നിലവില്‍ പഞ്ചായത്ത് ഓഫീസിനുള്ളില്‍ മറ്റു പല ജോലികളും ചെയ്യുന്നു. പുസ്തകങ്ങള്‍ വായിക്കാനും പത്രങ്ങളിലൂടെ സംഭവങ്ങള്‍ മനസിലാക്കാനും എത്തുന്നവരാകട്ടെ നിരാശയോടെ മടങ്ങുമ്പോള്‍ പുസ്തകങ്ങളും പത്രങ്ങളും വായിക്കാന്‍ വായനക്കാര്‍ എത്താത്തത് മൂലമാണ് ലൈബ്രറി തുറക്കാത്തതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. മഹാന്മാരുടെ സ്മാരകങ്ങളില്‍ കാടുകയറുന്നത് അവരോടുള്ള അവഹേളനമാണെന്ന് പൊതുവെ ആക്ഷേപമുണ്ട്. കവിയുടെ പേരിലുള്ള ഗ്രന്ഥാലയം അടിയന്തിരമായി വയനക്കാര്‍ക്ക് തുറന്ന് കൊടുക്കുവാനുള്ള നടപടി പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നാണ് ആവശ്യം.

Related Articles
Next Story
Share it