ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി കന്നഡ-മലയാളം നിഘണ്ടു തയ്യാറാവുന്നു

കാസര്‍കോട്: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി കന്നഡ -മലയാളം നിഘണ്ടു ഒരുങ്ങുന്നതായി സംസ്ഥാന വാണിജ്യ വകുപ്പില്‍ നിന്ന് വിരമിച്ച ഉദുമ ആറാട്ടുകടവ് സ്വദേശി ബി.ടി ജയറാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കന്നഡ ഭാഷയിലെ മുഴുവന്‍ വാക്കുകളും മലയാളത്തിലേക്ക് മൊഴിമാറ്റിയാണ് നിഘണ്ടു പ്രസിദ്ധീകരണത്തിനൊരുങ്ങുന്നത്. ബി.ടി ജയറാമാണ് നിഘണ്ടു തയ്യാറാക്കുന്നത്. രണ്ടു വര്‍ഷമായി ഇതിന്റെ പണിപ്പുരയിലാണ് ഇദ്ദേഹം. കന്നഡ ഭാഷയ്ക്ക് മലയാള ഭാഷ പദവിന്യാസം എളുപ്പമാക്കാനുള്ള റഫറന്‍സ് ഗ്രന്ഥമായിരിക്കും നിഘണ്ടു. 2018 നവംബര്‍ 28നാണ് ദ്വിഭാഷ നിഘണ്ടു തയ്യാറാക്കുന്നതിനുള്ള ഉത്തരവ് ഭാഷാ […]

കാസര്‍കോട്: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി കന്നഡ -മലയാളം നിഘണ്ടു ഒരുങ്ങുന്നതായി സംസ്ഥാന വാണിജ്യ വകുപ്പില്‍ നിന്ന് വിരമിച്ച ഉദുമ ആറാട്ടുകടവ് സ്വദേശി ബി.ടി ജയറാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കന്നഡ ഭാഷയിലെ മുഴുവന്‍ വാക്കുകളും മലയാളത്തിലേക്ക് മൊഴിമാറ്റിയാണ് നിഘണ്ടു പ്രസിദ്ധീകരണത്തിനൊരുങ്ങുന്നത്. ബി.ടി ജയറാമാണ് നിഘണ്ടു തയ്യാറാക്കുന്നത്. രണ്ടു വര്‍ഷമായി ഇതിന്റെ പണിപ്പുരയിലാണ് ഇദ്ദേഹം. കന്നഡ ഭാഷയ്ക്ക് മലയാള ഭാഷ പദവിന്യാസം എളുപ്പമാക്കാനുള്ള റഫറന്‍സ് ഗ്രന്ഥമായിരിക്കും നിഘണ്ടു. 2018 നവംബര്‍ 28നാണ് ദ്വിഭാഷ നിഘണ്ടു തയ്യാറാക്കുന്നതിനുള്ള ഉത്തരവ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറപ്പെടുവിച്ചത്. 1500 പേജുള്ള നിഘണ്ടുവിന്റെ ഡിടിപി ഈ മാസം പൂര്‍ത്തിയാക്കും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം കന്നടയിലെ വാക്കുകള്‍ മംഗളൂരുവിന് ഡോ. മീനാക്ഷി രാമചന്ദ്രനും മലയാളം വാക്കുകള്‍ പ്രൊഫ. എം.എ റഹ്‌മാനുമാണ് പരിശോധിച്ചത്. സങ്കലനം കെ. വി കുമാരന്‍ മാസ്റ്ററാണ് നിര്‍വഹിച്ചത്. ഭാഷാ സ്‌നേഹികള്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും ഇത് റഫറന്‍സ് ഗ്രന്ഥമാകും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം കന്നഡ, ഭാഷകളില്‍ ജയറാമിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ബി.ടി.ജയറാം, ഡോ. മീനാക്ഷി രാമചന്ദ്രന്‍, കെ.വി കുമാരന്‍, വി.വി. പ്രഭാകരന്‍, പാലക്കുന്നില്‍ കുട്ടി സംബന്ധിച്ചു.

Related Articles
Next Story
Share it