കന്നഡ മീഡിയം സ്‌കൂളില്‍ കന്നഡ അറിയാത്ത<br>അധ്യാപകനെ നിയമിച്ചതില്‍ പ്രതിഷേധം

അംഗഡിമൊഗര്‍: ജി.എച്ച്.എസ്.എസ് അംഗഡിമൊഗറില്‍ കന്നഡ മീഡിയം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം, ഫിസിക്കല്‍ സയന്‍സ് അധ്യാപകനെ നിയമിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നയത്തിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പി.ടി.എ അംഗങ്ങളും പ്രതിഷേധ പ്രകടനം നടത്തി. നേരത്തെ ഇത്തരം ഉത്തരവുണ്ടായിരുന്നെങ്കിലും കടുത്ത പ്രതിഷേധം കാരണം ഉത്തരവ് നടപ്പിലായില്ല. വീണ്ടും ഉത്തരവിറക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിഷേധയോഗം പി.ടി.എ പ്രസിഡണ്ട് ബഷീര്‍ കൊട്ടൂടല്‍ ഉദ്ഘാടനം ചെയ്തു. ഷീന എം.ആര്‍, രഘുനാഥ റായ്, യശോദ, മല്ലിക, ഷീത സംബന്ധിച്ചു. ജയ ബി.എം സ്വാഗതവും ശതീശ റായ് […]

അംഗഡിമൊഗര്‍: ജി.എച്ച്.എസ്.എസ് അംഗഡിമൊഗറില്‍ കന്നഡ മീഡിയം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം, ഫിസിക്കല്‍ സയന്‍സ് അധ്യാപകനെ നിയമിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നയത്തിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പി.ടി.എ അംഗങ്ങളും പ്രതിഷേധ പ്രകടനം നടത്തി. നേരത്തെ ഇത്തരം ഉത്തരവുണ്ടായിരുന്നെങ്കിലും കടുത്ത പ്രതിഷേധം കാരണം ഉത്തരവ് നടപ്പിലായില്ല. വീണ്ടും ഉത്തരവിറക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിഷേധയോഗം പി.ടി.എ പ്രസിഡണ്ട് ബഷീര്‍ കൊട്ടൂടല്‍ ഉദ്ഘാടനം ചെയ്തു. ഷീന എം.ആര്‍, രഘുനാഥ റായ്, യശോദ, മല്ലിക, ഷീത സംബന്ധിച്ചു. ജയ ബി.എം സ്വാഗതവും ശതീശ റായ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it