കൊലപാതകത്തില്‍ ഞെട്ടി കന്നഡ സിനിമാലോകം; ദര്‍ശനും പവിത്ര ഗൗഡയും പൊലീസ് കസ്റ്റഡിയില്‍

ബംഗളൂരു: കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ച കൊലപാതകക്കേസില്‍, കൊല്ലപ്പെട്ട രേണുകസ്വാമി നടന്‍ ദര്‍ശന്‍ തൊഗുദ്വീപയുടെ കടുത്ത ആരാധകനെന്ന് വെളിപ്പെടുത്തല്‍. കൊലപാതകം നടപ്പിലാക്കിയതാകട്ടെ നടന്റെ ആരാധക സംഘടനയും. ദര്‍ശനും നടി പവിത്ര ഗൗഡയും അറസ്റ്റിലാണ്. പ്രിയതാരത്തിനോടുള്ള അതിരുകവിഞ്ഞ ആരാധനകാരണമാണ്, നടി പവിത്ര ഗൗഡയുമായുള്ള ദര്‍ശന്റെ സൗഹൃദത്തെ രേണുകസ്വാമി എതിര്‍ത്തത്. ഇരുവരെയും ചേര്‍ത്ത് അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റ് ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ദര്‍ശനുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങള്‍ പവിത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിനെ രേണുകസ്വാമി ചോദ്യം ചെയ്തിരുന്നു. ദര്‍ശന്‍ ഫാന്‍സ് അസോസിയേഷന്‍ ചിത്രദുര്‍ഗ […]

ബംഗളൂരു: കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ച കൊലപാതകക്കേസില്‍, കൊല്ലപ്പെട്ട രേണുകസ്വാമി നടന്‍ ദര്‍ശന്‍ തൊഗുദ്വീപയുടെ കടുത്ത ആരാധകനെന്ന് വെളിപ്പെടുത്തല്‍. കൊലപാതകം നടപ്പിലാക്കിയതാകട്ടെ നടന്റെ ആരാധക സംഘടനയും. ദര്‍ശനും നടി പവിത്ര ഗൗഡയും അറസ്റ്റിലാണ്. പ്രിയതാരത്തിനോടുള്ള അതിരുകവിഞ്ഞ ആരാധനകാരണമാണ്, നടി പവിത്ര ഗൗഡയുമായുള്ള ദര്‍ശന്റെ സൗഹൃദത്തെ രേണുകസ്വാമി എതിര്‍ത്തത്. ഇരുവരെയും ചേര്‍ത്ത് അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റ് ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ദര്‍ശനുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങള്‍ പവിത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിനെ രേണുകസ്വാമി ചോദ്യം ചെയ്തിരുന്നു. ദര്‍ശന്‍ ഫാന്‍സ് അസോസിയേഷന്‍ ചിത്രദുര്‍ഗ ജില്ലാ പ്രസിഡണ്ട് രാഘവേന്ദ്രയാണ് കൊല്ലപ്പെട്ട രേണുക സ്വാമിയെ ദിവസങ്ങളോളം പിന്തുടര്‍ന്നു പിടികൂടി ബംഗളൂരുവില്‍ എത്തിച്ചത്. ദര്‍ശന്റെ മാനേജര്‍ പവന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. കഴിഞ്ഞ 8ന് രേണുകസ്വാമിയെ ചിത്രദുര്‍ഗയില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് അച്ഛന്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. 9ന് കാമാക്ഷിപാളയയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുഖമാകെ നായ കടിച്ച നിലയിലായിരുന്നു മൃതദേഹം.
ദര്‍ശനും മാനേജര്‍ പവനും നടത്തിയ ഫോണ്‍ കോളുകളും മറ്റു ഡിജിറ്റല്‍ രേഖകളുമാണ് അറസ്റ്റിലേക്ക് എത്തിച്ചത്.

Related Articles
Next Story
Share it