ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ല, എല്ലാവരും എന്നോട് ക്ഷമിക്കണം; ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം കന്നഡനടി സൗജന്യ ജീവനൊടുക്കി

ബംഗളൂരു: കന്നഡയിലെ പ്രശസ്ത നടി സൗജന്യ (25) ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം ജീവനൊടുക്കി. ബംഗളൂരു കുമ്പല ഗോഡിലുള്ള ഫ്ളാറ്റിലാണ് സൗജന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൗജന്യ ഇംഗ്ലീഷിലും കന്നഡയിലുമെഴുതിയ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു. ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ല. എല്ലാവരും എന്നോട് ക്ഷമിക്കണം. കടുത്ത മാനസികവിഷമം അനുഭവിക്കുകയാണ് ഞാന്‍. അച്ഛനെയും അമ്മയെയും ഞാന്‍ വളരെയധികം സ്നേഹിക്കുന്നു. നിങ്ങളെ വിട്ടുപോകാന്‍ ആഗ്രഹമില്ലെങ്കിലും വേറെ വഴിയില്ല. അമ്മയെ അച്ഛന്‍ സംരക്ഷിക്കണം-ഇപ്രകാരമാണ് ആത്മഹത്യാകുറിപ്പിലെ വാചകങ്ങള്‍. വ്യാഴാഴ്ചയാണ് സൗജന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൗജന്യയുടെ മരണം […]

ബംഗളൂരു: കന്നഡയിലെ പ്രശസ്ത നടി സൗജന്യ (25) ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം ജീവനൊടുക്കി. ബംഗളൂരു കുമ്പല ഗോഡിലുള്ള ഫ്ളാറ്റിലാണ് സൗജന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സൗജന്യ ഇംഗ്ലീഷിലും കന്നഡയിലുമെഴുതിയ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു. ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ല. എല്ലാവരും എന്നോട് ക്ഷമിക്കണം. കടുത്ത മാനസികവിഷമം അനുഭവിക്കുകയാണ് ഞാന്‍. അച്ഛനെയും അമ്മയെയും ഞാന്‍ വളരെയധികം സ്നേഹിക്കുന്നു. നിങ്ങളെ വിട്ടുപോകാന്‍ ആഗ്രഹമില്ലെങ്കിലും വേറെ വഴിയില്ല. അമ്മയെ അച്ഛന്‍ സംരക്ഷിക്കണം-ഇപ്രകാരമാണ് ആത്മഹത്യാകുറിപ്പിലെ വാചകങ്ങള്‍. വ്യാഴാഴ്ചയാണ് സൗജന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൗജന്യയുടെ മരണം സംബന്ധിച്ച് രാംനഗര്‍ എസ്പി ഗിരീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
ഒന്നര വര്‍ഷമായി സൗജന്യ ഫ്ളാറ്റില്‍ തനിച്ചായിരുന്നു താമസം.

Related Articles
Next Story
Share it