പ്രണയത്തെ എതിര്‍ത്തു; സഹോദരനെ കന്നഡനടിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

ബംഗളുരു: പ്രണയത്തെ എതിര്‍ത്തതിന്റെ പേരില്‍ സഹോദരനെ കന്നഡ നടിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. രാകേഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാകേഷിന്റെ സഹോദരിയും കന്നഡ നടിയുമായ ഷനായ കത്വേക്കും കാമുകന്‍ നിയാസിനുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യവസായിയായ നിയാസുമൊത്തുമുള്ള ഷനായയുടെ പ്രണയത്തെ സഹോദരന്‍ രാകേഷ് എതിര്‍ത്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. കൊലക്ക് ശേഷം ഇരുവരും ചേര്‍ന്ന് മൃതദേഹം കാട്ടില്‍ കൊണ്ടുപോയി കത്തിച്ചു. രാകേഷിനെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഏപ്രില്‍ 12ന് […]

ബംഗളുരു: പ്രണയത്തെ എതിര്‍ത്തതിന്റെ പേരില്‍ സഹോദരനെ കന്നഡ നടിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. രാകേഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാകേഷിന്റെ സഹോദരിയും കന്നഡ നടിയുമായ ഷനായ കത്വേക്കും കാമുകന്‍ നിയാസിനുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യവസായിയായ നിയാസുമൊത്തുമുള്ള ഷനായയുടെ പ്രണയത്തെ സഹോദരന്‍ രാകേഷ് എതിര്‍ത്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. കൊലക്ക് ശേഷം ഇരുവരും ചേര്‍ന്ന് മൃതദേഹം കാട്ടില്‍ കൊണ്ടുപോയി കത്തിച്ചു. രാകേഷിനെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഏപ്രില്‍ 12ന് കത്തികരിഞ്ഞ നിലയില്‍ രാകേഷിന്റെ മൃതദേഹം കാട്ടില്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കൊലക്ക് പിന്നില്‍ സഹോദരിയും കാമുകനുമാണെന്ന് തെളിഞ്ഞത്.

Related Articles
Next Story
Share it