വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകഹൃദയം കവര്‍ന്ന കന്നഡ നടി ജയന്തി അന്തരിച്ചു
ബംഗളൂരു: പതിറ്റാണ്ടുകളായി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകഹൃദയം കവര്‍ന്ന കന്നഡ നടി ജയന്തി (76) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. എഴുപതുകളിലും എണ്‍പതുകളിലും കന്നഡ ചലച്ചിത്രരംഗത്തെ മുന്‍നിര നടിമാരില്‍ ഒരാളായിരുന്നു ജയന്തി. ജയന്തിയുടെ ആകര്‍ഷകമായ സൗന്ദര്യവും അഭിനയശേഷിയും വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചിരുന്നു. 1968ല്‍ വൈ ആര്‍ സ്വാമി സംവിധാനം ചെയ്ത 'ജെനുഗുഡു' എന്ന ചിത്രത്തിലൂടെയാണ് ജയന്തി സിനിമാരംഗത്ത് ശ്രദ്ധേയയായത്. ജയന്തിയുടെ യഥാര്‍ത്ഥ പേര് കമല കുമാരി എന്നായിരുന്നു. തെലുങ്ക്, ഹിന്ദി ഭാഷകളടക്കം ആറ് ഭാഷകളില്‍ നിര്‍മ്മിച്ച സിനിമകളിലാണ് ജയന്തി […]

ബംഗളൂരു: പതിറ്റാണ്ടുകളായി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകഹൃദയം കവര്‍ന്ന കന്നഡ നടി ജയന്തി (76) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. എഴുപതുകളിലും എണ്‍പതുകളിലും കന്നഡ ചലച്ചിത്രരംഗത്തെ മുന്‍നിര നടിമാരില്‍ ഒരാളായിരുന്നു ജയന്തി. ജയന്തിയുടെ ആകര്‍ഷകമായ സൗന്ദര്യവും അഭിനയശേഷിയും വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചിരുന്നു. 1968ല്‍ വൈ ആര്‍ സ്വാമി സംവിധാനം ചെയ്ത 'ജെനുഗുഡു' എന്ന ചിത്രത്തിലൂടെയാണ് ജയന്തി സിനിമാരംഗത്ത് ശ്രദ്ധേയയായത്. ജയന്തിയുടെ യഥാര്‍ത്ഥ പേര് കമല കുമാരി എന്നായിരുന്നു.
തെലുങ്ക്, ഹിന്ദി ഭാഷകളടക്കം ആറ് ഭാഷകളില്‍ നിര്‍മ്മിച്ച സിനിമകളിലാണ് ജയന്തി അഭിനയിച്ചത്. ആകെ 190 സിനിമകളില്‍ അഭിനയിച്ചു. നടി എന്നതിലുപരി നിര്‍മ്മാതാവും സംവിധായകയും കൂടിയായിരുന്നു ജയന്തി. 'മിസ് ലീലാവതി' എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് നേടിയിരുന്നു. യെരദു മുഖ (1969), മനസ്സിനന്ത മംഗല്യ (1976), ധര്‍മ്മ ദാരി തപ്പിട്ടു (1981), മസനാഡ ഹൂവ് (1985), ആനന്ദ് (1986) എന്നീ അഞ്ച് ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡുകള്‍ നേടി.