കേരള മോഡല്‍=റോള്‍ മോഡല്‍, മോദിയെല്ലെങ്കില്‍ പിന്നെയാര് എന്ന് ചോദിക്കുന്നവര്‍ പിണറായി വിജയന്‍ എന്ന് ഗൂഗിള്‍ ചെയ്ത് നോക്കൂ; വൈറലായി കന്നഡ നടന്റെ ട്വീറ്റ്

ബെംഗളൂരു: കോവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിക്കുന്ന പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് കന്നഡ നടന്‍ ചേതന്‍ കുമാര്‍. 'മോദിയല്ലെങ്കില്‍ പിന്നെയാര്? എന്ന് ചോദിക്കുന്നവരോടാണ് പിണറായി വിജയന്‍ എന്ന് ഗൂഗ്ള്‍ ചെയ്ത് നോക്കൂ' എന്നാണ് ചേതന്‍ ട്വിറ്ററില്‍ കുറിച്ചത്. 2020ലെ കോവിഡില്‍ നിന്ന് കേരളം പഠിച്ചെന്നും ഓക്‌സിജന്‍ പ്ലാന്റുകള്‍ക്കായി പണം ചെലവഴിച്ചെന്നും ചൂണ്ടിക്കാട്ടുന്ന ചേതന്‍ കേരള മോഡല്‍ എന്നത് റോള്‍ മോഡല്‍ ആണെന്നും വിശേഷിപ്പിക്കുന്നു. 'ഇന്ത്യയില്‍ ഓക്സിജന്‍ ദൗര്‍ലഭ്യം ഭീതിതമാണ്. കേരളം തിളങ്ങുന്ന അപവാദവും. 2020ലെ കോവിഡില്‍ നിന്ന് കേരളം പഠിച്ചു. […]

ബെംഗളൂരു: കോവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിക്കുന്ന പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് കന്നഡ നടന്‍ ചേതന്‍ കുമാര്‍. 'മോദിയല്ലെങ്കില്‍ പിന്നെയാര്? എന്ന് ചോദിക്കുന്നവരോടാണ് പിണറായി വിജയന്‍ എന്ന് ഗൂഗ്ള്‍ ചെയ്ത് നോക്കൂ' എന്നാണ് ചേതന്‍ ട്വിറ്ററില്‍ കുറിച്ചത്. 2020ലെ കോവിഡില്‍ നിന്ന് കേരളം പഠിച്ചെന്നും ഓക്‌സിജന്‍ പ്ലാന്റുകള്‍ക്കായി പണം ചെലവഴിച്ചെന്നും ചൂണ്ടിക്കാട്ടുന്ന ചേതന്‍ കേരള മോഡല്‍ എന്നത് റോള്‍ മോഡല്‍ ആണെന്നും വിശേഷിപ്പിക്കുന്നു.

'ഇന്ത്യയില്‍ ഓക്സിജന്‍ ദൗര്‍ലഭ്യം ഭീതിതമാണ്. കേരളം തിളങ്ങുന്ന അപവാദവും. 2020ലെ കോവിഡില്‍ നിന്ന് കേരളം പഠിച്ചു. ഓക്സിജന്‍ പ്ലാന്റുകള്‍ക്കായി പണം ചെലവഴിച്ചു. ഓക്സിജന്‍ വിതരണം 58 ശതമാനം വര്‍ധിപ്പിച്ചു. ഇപ്പോള്‍ കര്‍ണാടകയ്ക്കും തമിഴ്നാട്ടിനും ഗോവയ്ക്കും ഓക്സിജന്‍ നല്‍കുന്നു. കേരള മോഡല്‍ എന്നാല്‍ റോള്‍ മോഡല്‍. മോദിയല്ലെങ്കില്‍ പിന്നെയാരാണ് എന്ന് ചോദിക്കുന്നവരോട്, പിണറായി വിജയന്‍ എന്ന് ഗൂഗിള്‍ ചെയ്തു നോക്കൂ'- ചേതന്‍ കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

2007 മുതല്‍ കന്നഡ സിനിമകളില്‍ അഭിനയിക്കുന്ന ചേതന്‍ കുമാര്‍ ചേതന്‍ അഹിംസ എന്ന പേരിലും അറിയപ്പെടുന്നു. രാജ്യം ഓക്‌സിജന്‍ ക്ഷാമത്തില്‍ വലയുമ്പോഴും കേരളം മറ്റു സംസ്ഥാനങ്ങളിലേക്കടക്കം ഓക്‌സിജന്‍ വിതരണം ചെയ്യുന്ന പശ്ചാത്തലത്തിലാണ് ചേതന്റെ ട്വീറ്റ്. 204 ടണ്‍ ലിക്വിഡ് ഓക്‌സിജനാണ് കേരളം പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. 79 ടണ്‍ മാത്രമാണ് ഉപഭോഗം. തമിഴ്നാടിന് 74 ടണ്ണും കര്‍ണാടകക്ക് 30 ടണ്ണും ദിനംപ്രതി നല്‍കുന്നുണ്ട്. ഗോവയ്ക്കും കേരളം ഓക്സിജന്‍ നല്‍കുന്നു. ഡെല്‍ഹിയിലേക്ക് അയക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Related Articles
Next Story
Share it