സ്വര്‍ണ്ണ വര്‍ണ്ണമണിഞ്ഞ് വിഷുവിനെ വരവേല്‍ക്കാന്‍ കണിക്കൊന്നകള്‍ പൂത്തു

പാലക്കുന്ന്: കാര്‍ഷികോത്സവമായ വിഷുവിന്റെ വരവേല്‍പ്പിനായി പതിവിലും നേരത്തേയാണ് ഇക്കുറി കണിക്കൊന്നകള്‍ പൂവിട്ടത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ കണിക്കൊന്ന പൂത്തു നില്‍ക്കുന്ന സമൃദ്ധമായ കാഴ്ച പലയിടങ്ങളിലും കാണാന്‍ തുടങ്ങിയിരുന്നു. വിഷുവിന് കണിവെക്കാന്‍ കൊന്നപ്പൂക്കളെ തേടി പോകാത്തവരില്ല. ശരാശരി 10 മുതല്‍ 15 മീറ്റര്‍ വരെ ഉയരത്തില്‍ കൊന്നവൃക്ഷം വളരാറുണ്ട്. പാലക്കുന്ന് ക്ഷേത്ര ഭണ്ഡാരവീട്ടില്‍ നാഗത്തറയിലെ കൊന്നമരത്തിന് ഇത്രയും ഉയരമുണ്ട്. കുലയായി താഴേക്ക് തൂങ്ങികിടക്കുന്ന മഞ്ഞപ്പൂക്കളുടെ അതുല്യമായ കാഴ്ച പ്രത്യക്ഷത്തില്‍ ഇവിടെ ആരുടേയും ശ്രദ്ധയില്‍ പെടാറില്ല. നടപ്പന്തലിനും ഏറെ മുകളിലാണിത്. […]

പാലക്കുന്ന്: കാര്‍ഷികോത്സവമായ വിഷുവിന്റെ വരവേല്‍പ്പിനായി പതിവിലും നേരത്തേയാണ് ഇക്കുറി കണിക്കൊന്നകള്‍ പൂവിട്ടത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ കണിക്കൊന്ന പൂത്തു നില്‍ക്കുന്ന സമൃദ്ധമായ കാഴ്ച പലയിടങ്ങളിലും കാണാന്‍ തുടങ്ങിയിരുന്നു. വിഷുവിന് കണിവെക്കാന്‍ കൊന്നപ്പൂക്കളെ തേടി പോകാത്തവരില്ല. ശരാശരി 10 മുതല്‍ 15 മീറ്റര്‍ വരെ ഉയരത്തില്‍ കൊന്നവൃക്ഷം വളരാറുണ്ട്. പാലക്കുന്ന് ക്ഷേത്ര ഭണ്ഡാരവീട്ടില്‍ നാഗത്തറയിലെ കൊന്നമരത്തിന് ഇത്രയും ഉയരമുണ്ട്. കുലയായി താഴേക്ക് തൂങ്ങികിടക്കുന്ന മഞ്ഞപ്പൂക്കളുടെ അതുല്യമായ കാഴ്ച പ്രത്യക്ഷത്തില്‍ ഇവിടെ ആരുടേയും ശ്രദ്ധയില്‍ പെടാറില്ല. നടപ്പന്തലിനും ഏറെ മുകളിലാണിത്. അതിന്റെ ഭംഗി ആസ്വദിക്കാന്‍ തൊട്ടടുത്ത റയില്‍വേ പ്ലാറ്റ്‌ഫോമില്‍ കയറേണ്ടിവരും. വിഷുവിന് തലേന്നാള്‍ വഴിയോരങ്ങളിലും കൊന്നപ്പൂക്കള്‍ വില്‍പനക്കായി എല്ലാ വര്‍ഷവും എത്താറുണ്ട്.

Related Articles
Next Story
Share it