ഭാര്യയുടെ നഗ്‌നവീഡിയോ പ്രചരിപ്പിച്ചു; ഭര്‍ത്താവുള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ കേസ്

ബേക്കല്‍: ഭാര്യയുടെ നഗ്‌നവീഡിയോ പ്രചരിപ്പിക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ഭര്‍ത്താവുള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 33കാരിയുടെ പരാതിയില്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ ഭര്‍ത്താവിനും മറ്റൊരാള്‍ക്കുമെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. 2016ലാണ് വിവാഹിതരായത്. യുവതിയെ ഭര്‍തൃവീട്ടില്‍ വെച്ചും സ്വന്തം വീട്ടില്‍ വെച്ചും നിസാരകാര്യങ്ങള്‍ക്ക് പോലും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ഈ മാസം 25ന് യുവതിയുടെ നഗ്‌ന വീഡിയോയും ശബ്ദരേഖകളും യുവതിയുടെ സമ്മതമില്ലാതെ പ്രചരിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it