കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: യുവതിക്കു നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കൊവ്വല്‍ പള്ളിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ചുള്ളിക്കര സ്വദേശി അര്‍ഷാദിനെ (31)യാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. നഴ്‌സാണ് യുവതി. യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിന് സമീപം ടെമ്പോ റിക്ഷയിലിരുന്ന് നഗ്‌നത പ്രദര്‍ശനം നടത്തുകയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. യുവതി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അര്‍ഷാദിനെ കസ്റ്റഡിയിലെടുത്തത്. ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്ത് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് അര്‍ഷാദിനെതിരെ നേരത്തെ […]

കാഞ്ഞങ്ങാട്: യുവതിക്കു നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കൊവ്വല്‍ പള്ളിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ചുള്ളിക്കര സ്വദേശി അര്‍ഷാദിനെ (31)യാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. നഴ്‌സാണ് യുവതി. യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിന് സമീപം ടെമ്പോ റിക്ഷയിലിരുന്ന് നഗ്‌നത പ്രദര്‍ശനം നടത്തുകയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. യുവതി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അര്‍ഷാദിനെ കസ്റ്റഡിയിലെടുത്തത്. ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്ത് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് അര്‍ഷാദിനെതിരെ നേരത്തെ കേസെടുത്തിരുന്നു.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Related Articles
Next Story
Share it