കോവിഡ് രൂക്ഷമായതോടെ കാഞ്ഞങ്ങാട്ട് കടുത്ത നിയന്ത്രണം; വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഒമ്പത് മുതല്‍ ആറ് വരെ മാത്രം

കാഞ്ഞങ്ങാട്: കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. നഗരസഭ കോര്‍ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. ആരോഗ്യം, പൊലീസ്, വകുപ്പുകളുമായി യോജിച്ച് തീവ്രവ്യാപനം നിയന്ത്രിക്കുന്നതിനാണ് തീരുമാനം. നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഒമ്പത് മണിക്ക് തുറക്കുകയും വൈകിട്ട് 6 മണിക്ക് അടക്കുകയും ചെയ്യുക, മത്സ്യം, മാംസ കച്ചവടം രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ മാത്രം, തട്ടു കടകള്‍ പൂര്‍ണ്ണമായും നിരോധിക്കും തുടങ്ങിയ തീരുമാനങ്ങള്‍ കൈകൊണ്ടു. […]

കാഞ്ഞങ്ങാട്: കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. നഗരസഭ കോര്‍ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. ആരോഗ്യം, പൊലീസ്, വകുപ്പുകളുമായി യോജിച്ച് തീവ്രവ്യാപനം നിയന്ത്രിക്കുന്നതിനാണ് തീരുമാനം. നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഒമ്പത് മണിക്ക് തുറക്കുകയും വൈകിട്ട് 6 മണിക്ക് അടക്കുകയും ചെയ്യുക, മത്സ്യം, മാംസ കച്ചവടം രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ മാത്രം, തട്ടു കടകള്‍ പൂര്‍ണ്ണമായും നിരോധിക്കും തുടങ്ങിയ തീരുമാനങ്ങള്‍ കൈകൊണ്ടു. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ വൈകിട്ട് 7.30 വരെ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി. 7.30ന് ശേഷം പാര്‍സലുകള്‍ നല്‍കാന്‍ പാടില്ല.
നഗരത്തിലെത്തുന്ന ഓട്ടോ, ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ, ഇരട്ടനമ്പര്‍ സമ്പ്രദായം നടപ്പിലാക്കും. ഇതു പ്രകാരം ഇന്ന് ഒറ്റയക്ക നമ്പറുകളിലുള്ള വാഹനങ്ങള്‍ക്ക് മാത്രം അനുമതി. ജാഗ്രതാ സമിതി യോഗങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങയില്‍ യോഗം ചേരും.
ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്തും. മരണനാന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രം അനുമതി. വിവാഹങ്ങള്‍ക്ക് റജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ഓപ്പണ്‍ ജിമ്മുകള്‍, ജിംനേഷ്യങ്ങള്‍ എന്നിവ പൂര്‍ണ്ണമായും അടച്ചിടണം. കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷനുകള്‍ക്ക് റാപ്പിഡ് റസ്‌പോണ്‍സ് ടീം. അനധികൃത വഴിയോര കച്ചവടം പൂര്‍ണ്ണമായും നിരോധിക്കും. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നിരീക്ഷണം കര്‍ശനമാക്കും.
കോര്‍ കമ്മിറ്റി യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അധ്യക്ഷത വഹിച്ചു. പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. മണി, ആര്‍.എം.ഒ ഡോ. ശ്രീജിത്ത് മോഹന്‍, ജില്ലാ ആസ് പത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ചന്ദ്ര, ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.വി. സരസ്വതി, സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായ എം.എം ശ്രീജ, സഞ്ജയന്‍, മുന്‍ ചെയര്‍മാന്‍ വി.വി രമേശന്‍, കൗണ്‍സിലര്‍ സി.കെ. അഷ്‌റഫ്, നഗരസഭ സെക്രട്ടറി എം.കെ ഗിരിഷ് പങ്കെടുത്തു.

Related Articles
Next Story
Share it